Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Featurechevron_rightകോവിഡിൽ നിന്ന്​...

കോവിഡിൽ നിന്ന്​ കരകയറാൻ നിർമലയുടെ മാജിക്കെന്ത്​; ഇക്കുറി അസാധാരണ ബജറ്റാകുമോ?

text_fields
bookmark_border
കോവിഡിൽ നിന്ന്​ കരകയറാൻ നിർമലയുടെ മാജിക്കെന്ത്​; ഇക്കുറി അസാധാരണ ബജറ്റാകുമോ?
cancel

തിങ്കളാഴ്ച ലോക്​സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ്​ അവതരിപ്പിക്കു​േമ്പാൾ ഇന്ത്യൻ ജനതക്ക്​ പ്രതീക്ഷകളേറെയാണ്​. കോവിഡ്​ സാമ്പത്തികമായി തകർത്ത രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ബജറ്റിൽ ആശ്വാസനടപടികളുണ്ടാവുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. 100 വർഷത്തിനിടയിൽ ഇതുവരെ കാണാത്ത ബജറ്റാവും 2021ൽ അവതരിപ്പിക്കുകുകയെന്ന നിർമല സീതാരാമന്‍റെ പ്രസ്​താവന ഇന്ത്യൻ സമ്പദ്​വ്യവസ്ഥയിലെ അസാധാരണ സാഹചര്യ​ത്തെയാണ്​ ചൂണ്ടിക്കാണിക്കുന്നത്​. അസാധാരണ സാഹചര്യത്തിൽ അത്തരത്തിലുള്ള ഒരു ബജറ്റ്​ തന്നെ ധനമ​ന്ത്രി അവതരിപ്പിക്കുമോയെന്നാണ്​ എല്ലാവരും ഉറ്റുനോക്കുന്നത്​. ധനകമ്മിയിൽ ഉഴറു​േമ്പാൾ കോവിഡ്​ തകർത്ത സമ്പദ്​വ്യവസ്ഥയേയും ജനങ്ങളുടെ ജീവിതങ്ങളേയും അവഗണിച്ച്​ ധനമന്ത്രിക്ക്​ മുന്നോട്ട്​ പോകാനാവില്ല.

വളർച്ച തിരികെ കൊണ്ടു വരികയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ്​ ​മറികടക്കാനുള്ളത്​. സമ്പദ്​വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ പദ്ധതികൾ ഏറെയുണ്ടെങ്കിലും അടിസ്ഥാന സൗകര്യ വികസന മേഖലയിൽ ചെലവഴിക്കുന്ന പണത്തിന്‍റെ തോത്​ വർധിപ്പിക്കുന്നതിനാവും പ്രഥമ പരിഗണന നൽകുക. ഇതിലൂടെ രാജ്യത്തെ അടിസ്ഥാന, മധ്യവർഗ കുടുംബങ്ങളിൽ കൂടുതൽ പണമെത്തിക്കാൻ കഴിയുമെന്ന്​ കണക്ക്​ കൂട്ടുന്നു.

ഉപഭോഗം കുറഞ്ഞതും സമ്പദ്​വ്യവസ്ഥയിൽ പ്രതിസന്ധി സൃഷ്​ടിക്കുന്നുണ്ട്​. ഇത്​ മറികടക്കാൻ വീട്​, വാഹനം എന്നിവ വാങ്ങുന്നതിനായി ജനങ്ങൾക്കുള്ള പ്രത്യേക വായ്​പ പദ്ധതിയുടെ പ്രഖ്യാപനവും ഉണ്ടായേക്കും. ജനങ്ങൾക്ക്​ നേരിട്ട്​ പണമെത്തിക്കുന്ന പുതിയ പദ്ധതി വേണമെന്ന ആവശ്യം ശക്​തമാണെങ്കിലും ഇതിനുള്ള സാധ്യത വിരളമാണ്​. പക്ഷേ തൊഴിലുറപ്പ്​ തൊഴിലാളികളുടെ കൂലി കൂട്ടിയും പ്രധാനമന്ത്രി കിസാൻ യോജനയുടെ തുക ഉയർത്തിയുമെല്ലാം പണമെത്തിക്കാനുള്ള ശ്രമങ്ങൾ തുടർന്നേക്കാം. പണമെത്തിക്കാനായി ആദായ നികുതിയിൽ ഇളവുകൾ നൽകാനുള്ള സാധ്യതയും കുറവാണ്​. ധനകമ്മി തന്നെയാണ്​ സർക്കാറിനെ ഇതിൽ നിന്നും പിന്നോട്ട്​ വലിക്കുന്നത്​.

ഇക്കുറി പ്രധാനമായും ഊന്നൽ നൽകുന്ന രണ്ട്​ മേഖലകൾ ആരോഗ്യവും വിദ്യാഭ്യാസവുമായിരിക്കും. കോവിഡ്​ പ്രതിരോധത്തിലെ മുന്നണി പോരാളികളായ ആരോഗ്യപ്രവർത്തകർക്കും മേഖലക്കുമായി കൂടുതൽ പ്രഖ്യാപനങ്ങളുണ്ടാകും. വാക്​സിൻ വിതരണത്തിനായി വൻ തുക നീക്കിവെക്കേണ്ടി വരും. ബജറ്റിൽ ആരോഗ്യമേഖലയുടെ വിഹിതം ഇക്കുറി ഉയരുമെന്ന്​​ ഉറപ്പാണ്​.

കോവിഡ്​ രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്​​. സ്​കൂളുകളി​ൽ പോയി പഠിച്ചിരുന്ന വിദ്യാർഥികളുടെ പഠനം കമ്പ്യൂട്ടറി​േന്‍റയോ മൊബൈൽ ഫോണി​േന്‍റയോ സ്​ക്രീനിന്​ മുന്നിലേക്ക്​ പറിച്ച്​ നടപ്പെട്ടു. എങ്കിലും രാജ്യത്തെ വിദ്യാർഥികൾക്കിടയിൽ വലിയ രീതിയിൽ ഡിജിറ്റൽ ഡിവൈഡ്​ നില നിൽക്കുന്നുണ്ട്​. ഇത്​ മറികടക്കാനുള്ള പ്രത്യേക പ്രഖ്യാപനം ബജറ്റിലുണ്ടാവും.

ഇതിനൊപ്പം അധിക വിഭവസമാഹരണവും സർക്കാറി​ന്​ തേടേണ്ടി വരും. നികുതി, നികുതി ഇതര വരുമാനം വർധിപ്പിക്കുന്നതിനുള്ള നടപടികളുണ്ടാവും. കോവിഡ്​ പ്രതിസന്ധി മറികടക്കാൻ പ്രത്യേക കോവിഡ്​ സെസ്​ ഏർപ്പെടുത്താനിടയുണ്ട്​. ഇപ്പോഴുള്ള സെസുകളും ഉയർത്തിയേക്കാം. നികുതി ഇതര വരുമാനത്തിനുള്ള പ്രധാന മാർഗം ഒാഹരി വിൽപന തന്നെയാണ്​. ബാങ്കിങ്​, ഖനനം പോലുള്ള മേഖലകളിൽ പ്രവർത്തിക്കുന്ന പൊതുമേഖല കമ്പനികളുടെ ഓഹരികൾ ഇക്കുറിയും വിറ്റഴിച്ചേക്കും.

ബാഡ്​ ബാങ്കിന്‍റെ രൂപീകരണമാണ്​ ധനകാര്യ മേഖല കാത്തിരിക്കുന്ന പ്രധാന മാറ്റങ്ങളിലൊന്ന്​. കിട്ടാകടത്തിൽ ഉഴറുന്ന ബാങ്കുകൾക്ക്​ ഇത്​ വലിയ ആശ്വാസം നൽകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. കിട്ടാകടത്തിന്‍റെ ഭാരം മറ്റൊരു സ്ഥാപനത്തിൽ ഏൽപ്പിക്കുകയാണെങ്കിൽ ബാങ്കുകൾ അവരുടെ മറ്റ്​ വാണിജ്യ പ്രവർത്തനങ്ങളിൽ ഇനി ശ്രദ്ധ കേന്ദ്രീകരിക്കാനാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Budget 2021
Next Story