Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അജ്​മൽ ബിസ്​മിയിൽ മൈ ലക്കി ഡേ ഓഫർ

text_fields
bookmark_border
ajmal bismi offer
cancel

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽ ബിസ്മിയിൽ മൈ ലക്കി ഡേ ഓഫർ. മികച്ച വിലക്കുറവുകൾക്കൊപ്പം നറുക്കെടുപ്പിലൂടെ ബംപർ സമ്മാനമായി ടാറ്റ ആൾട്രോസ് സ്വന്തമാക്കാനുള്ള സുവർണാവസരമാണ് മൈ ലക്കി ഡേ ഓഫറിലൂടെ ഒരുങ്ങുന്നത്. ഒപ്പം ഓരോ ദിവസവും നറുക്കെടുപ്പിലൂടെ സ്മാർട്ട് ടി.വി, സ്മാർട്ട്ഫോൺ, റഫ്രിജറേറ്റർ, വാഷിങ്ങ് മെഷീൻ, എ.സി, മിക്സർ ഗ്രൈൻഡർ തുടങ്ങി ആകർഷകമായ ഒട്ടനവധി സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു.

മികച്ച വിൽപ്പന - വിൽപ്പനാനന്തര സേവനങ്ങൾ ഉറപ്പാക്കി പ്രമുഖ ബ്രാൻഡുകളുടെ സ്മാർട്ട് ടി.വികൾ, എ.സികൾ, വാഷിങ്ങ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ, മൈക്രോവേവ് ഒാവനുകൾ, സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടാബ്​ലെറ്റുകൾ, ആക്സസറികൾ എന്നിവ ഒരുക്കി ഇലക്ട്രോണിക്സ് വിഭാഗം സജ്ജമാണ്. അതും മറ്റാർക്കും നൽകാത്ത ഓഫറുകളിലൂടെ.

7999 രൂപ മുതൽ സ്മാർട്ട്ഫോണുകളും ടാബ്​ലറ്റുകളും 26,990 രൂപ മുതൽ ലാപ്ടോപ്പുകളും 9990 രൂപ മുതൽ എൽ.ഇ.ഡി ടി.വികളും 70 ശതമാനം വിലക്കുറവിൽ ആക്സസറികളും സ്വന്തമാക്കാൻ മൈ ലക്കിഡേ ഓഫറിൽ അവസരമുണ്ട്. കൂടാതെ, 9990 രൂപ മുതൽ വാഷിങ്ങ് മെഷീനുകൾ, 10990 രൂപ മുതൽ ബ്രാൻഡഡ് റഫ്രിജറേറ്ററുകൾ, 37 ശതമാനം കിഴിവിൽ ഒ.ടി.ജി, 18990 രൂപ മുതൽ സ്റ്റാർ റേറ്റഡ് ഇൻവെർട്ടർ എ.സികൾ, 20 ശതമാനം കിഴിവിൽ വാട്ടർ ഹീറ്ററുകൾ, 2190 രൂപ മുതൽ മിക്സർ ഗ്രൈൻഡറുകൾ എന്നിവയും ലഭ്യമാണ്.

എല്ലാ ഉൽപ്പന്നങ്ങളും ഒാൺലൈനിൽ ലഭിക്കുന്നതിനേക്കാൾ വിലക്കുറവിൽ വാങ്ങിക്കാമെന്നത് അജ്മൽ ബിസ്മിയുടെ സവിശേഷതയാണ്. മികച്ച ഒാഫറുകൾക്ക് പുറമെ പർച്ചേസ് എളുപ്പമാക്കാൻ ബജാജ് ഫിനാൻസ്, എച്ച്​.ഡി.എഫ്.സി, എ.ഡി.ബി തുടങ്ങിയവയുടെ ഫിനാൻസ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ക്രെഡിറ്റ് ഡെബിറ്റ് കാർഡ് ഇ.എം.ഐ സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. ബജാജ് ഫിനാൻസിലൂടെ പർച്ചേസ് ചെയ്യുന്നവർക്ക് 10,000 രൂപ വരെയുള്ള ക്യാഷ് വൗച്ചറും എ.ഡി.ബി ഫിനാൻസിലൂടെ പർച്ചേസ് ചെയ്യുന്നവർക്ക് 8000 രൂപ വരെയുള്ള ക്യാഷ് വൗച്ചറും നറുക്കെടുപ്പിലൂടെ ഗോൾഡ് കോയിനും എച്ച്​.ഡി.എഫ്.സി ഫിനാൻസിലൂടെ പർച്ചേസ് ചെയ്യുന്നവർക്ക് 10 ശതമാനം ക്യാഷ്ബാക്കും നേടാൻ അവസരമുണ്ട്. ഒപ്പം തിരഞ്ഞെടുത്ത ഫിനാൻസ് പർച്ചേസുകളിൽ ഒരു ഇ.എം.ഐ ക്യാഷ്ബാക്കും ലഭിക്കുന്നതാണ്.

കമ്പനി നൽകുന്ന വാറന്‍റിക്ക്​ പുറമേ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ കാലത്തേക്ക് പരിരക്ഷ ഉറപ്പാക്കാൻ ചെലവുകുറഞ്ഞ രീതിയിൽ എക്സ്റ്റെൻഡ്​ വാറന്‍റിയും അജ്മൽ ബിസ്മി അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ പഴയ ഗൃഹോപകരണങ്ങൾ, സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ തുടങ്ങിയവ കൂടിയ വിലയിൽ എക്സ്ചേഞ്ച് ചെയ്ത് പുതിയവ സ്വന്തമാക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ലാപ്ടോപ് പർച്ചേസുകൾക്കൊപ്പം ഹെഡ്സെറ്റും ലാപ്ടോപ്പുകൾക്കൊപ്പം ഹെഡ്ഫോൺ, ക്ലീനിങ്​ കിറ്റ് തുടങ്ങിയവയും സൗജന്യമായി ലഭിക്കുന്നു എന്നതാണ് മൈ ലക്കി ഡേ ഓഫറിന്‍റെ മറ്റൊരു പ്രത്യേകത. അതോടൊപ്പം തന്നെ ഒാരോ പർച്ചേസിലും ആകർഷകമായ സമ്മാനങ്ങൾ സ്വന്തമാക്കാൻ സുവർണാവസരവുമുണ്ട്.

ഹൈപ്പർ വിഭാഗത്തിലും മികച്ച ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങൾ, പഴം, പച്ചക്കറികൾ, ഫിഷ്, മീറ്റ്, ക്രോക്കറികൾ തുടങ്ങിയവയെല്ലാം മികച്ച വിലക്കുറവിൽ സ്വന്തമാക്കാവുന്നതാണ്. പഴം, പച്ചക്കറികൾ തുടങ്ങിയവ ഇടനിലക്കാരില്ലാതെ നേരിട്ട് സംഭരിക്കുന്നതിനാൽ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാക്കാൻ അജ്മൽ ബിസ്മിക്ക് ആകുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - My Lucky Day Offer at Ajmal Bismi
Next Story