Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Featurechevron_rightസൈലന്‍റ് വാലിയുടെ...

സൈലന്‍റ് വാലിയുടെ മടിത്തട്ടിൽ ഒന്ന് മയങ്ങിയാലോ?

text_fields
bookmark_border
Tree Top Resort
cancel
camera_alt

ട്രീ ഹട്ട് വില്ല

സൈലന്റ് വാലിയുടെ മടിത്തട്ടിൽ കാടിന്റെ മനോഹാരിത തൊട്ടറിഞ്ഞ് എല്ലാം മറന്ന് ഒന്ന് റിലാക്സ് ചെയ്ത് മനസും ശരീരവും ഫ്രഷാക്കി മടങ്ങി വരണമെന്ന് നിങ്ങൾ കൊതിക്കുന്നുണ്ടോ? സഹ്യപർവത നിരകളെ തട്ടി തലോടി വരുന്ന കാറ്റ് ആസ്വദിച്ച്, വൻ മരങ്ങളുടെ മർമരം കേട്ട്, കോടമഞ്ഞിന്റെ തണുപ്പിൽ അലിഞ്ഞ്, ശുദ്ധവായു ആവോളം ഉള്ളി​ലേക്കെടുത്ത് ഉറക്കത്തിലേക്ക് വീണ്, കിളികളുടെ കലപിലയിലേക്ക് കാതും കണ്ണും തുറക്കാൻ നിങ്ങൾ ഒരുക്കമാണോ? എങ്കിൽ ധൈര്യമായി വണ്ടിയെടുത്ത് വിട്ടോളൂ, ട്രീ ടോപ്പ് റിസോർട്ടിലേക്ക്. സൈലന്റ് വാലിയോട് തൊട്ടുരുമ്മി മനോഹരമായി സംവിധാനിച്ച വിശ്രമ കേന്ദ്രമാണിത്. അട്ടപ്പാടിയുടെ മനോഹര ഗ്രാമങ്ങൾ കണ്ട്, ആദിവാസി ഊരുകൾ സന്ദർശിച്ച്, നരസിമുക്ക് വ്യൂ പോയൻ് തൊട്ട്, സഹ്യന്റെ മടക്കുകളിൽ നിന്ന് ഉറവയെടുത്ത് കിഴക്കോട്ടൊഴുകി തമിഴ്നാട്ടിലേക്ക് നിത്യസഞ്ചാരം നടത്തുന്ന മനോഹരിയായ ഭവാനി പുഴയിലൊരു കുളി പാസാക്കി, നല്ല നാടൻ വിഭവങ്ങൾ രുചിച്ച് മലയിറങ്ങാനുള്ള അവസരമാണ് നിങ്ങളെ ട്രീ ടോപ്പിൽ കാത്തിരിക്കുന്നത്. സൈലന്റ് വാലി നാഷണൽ പാർക്കിൽ മഴക്കാടുകളുടെ സൗന്ദര്യം തൊട്ടറിഞ്ഞ് വനം വകുപ്പ് ഒരുക്കുന്ന 45 കിലോ മീറ്റർ വനയാത്രയിലും നിങ്ങൾക്ക് പങ്കാളികളാവാം.

സൈലന്റ് വാലി ദേശീയോദ്യാനം

സൈലന്റ് വാലി അഥവ ‘നിശബ്ദ താഴ്വര’ എന്ന് ഈ ദേശീയോദ്യാനത്തെ വിളിക്കാൻ ഒരു കാരണമുണ്ട്. സാധാരണ കാടുകളെ ശബ്ദമുഖരിതമാക്കുന്ന ചീവീടുകളുടെ സാന്നിധ്യം ഇവിടെയില്ല. അതുകൊണ്ടാണ് ഈ മല നിരകൾ സൈലന്റ് വാലി ആയത്. പാലക്കാട് ജില്ലയുടെ വടക്കു കിഴക്കന്‍ മൂലയിൽ, മണ്ണാർക്കാട്-ആനക്കട്ടി റൂട്ടിൽ മുക്കാലിയിൽ നിന്നാണ് സൈലന്റ് വാലിയിലേക്കുള്ള യാത്ര തുടങ്ങുന്നത്. മഴക്കാടുകളാൽ സമ്പന്നമായ ഈ ജൈവ സമ്പത്തിനെ 1984-ലാണ് കേന്ദ്ര സര്‍ക്കാര്‍ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. അതുവരെ സൈരന്ധ്രിവനം എന്നാണ് അറിയപ്പെട്ടിരുന്നത്. ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ കുന്തിപ്പുഴയുടെ ഉദ്ഭവം ഇവിടെ നിന്നാണ്. വടക്ക് നീലഗിരി കുന്നുകള്‍ അതിരുടുന്നു, തെക്കു ഭാഗത്ത് മണ്ണാര്‍ക്കാട്ടെ സമതലങ്ങളും. പശ്ചിമഘട്ടങ്ങളുടെ പ്രധാന മേഖലയായ നീലഗിരി ബയോസ്ഫിയറില്‍ ഉള്‍പ്പെടുന്ന നിത്യഹരിത വനപ്രദേശമാണ് സൈലന്റ് വാലി.

2012-ല്‍ യുനെസ്‌കോ ലോകപൈതൃക പദവി നല്‍കി. കടുവ, പുള്ളിപ്പുലി, ആന, വിവിധ ഇനം പാമ്പുകള്‍, സിംഹവാലന്‍ കുരങ്ങ്, മലബാര്‍ ജയന്റ് സ്ക്വിറല്‍ എന്ന മലയണ്ണാന്‍, മ്ലാവ്, കാട്ടുപോത്ത് തുടങ്ങി വന്യ ജീവികൾ സ്വൈര്യ വിഹാരം നടത്തുന്ന കാടാണിത്. പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും നിശാശലഭങ്ങളുടെയും തുമ്പികളുടെയും മറ്റു ചെറു പ്രാണികളുടെയും വലിയ നിര തന്നെയുണ്ട്. ആയിരത്തിലേറെ ഇനം പൂക്കളുള്ള വിവിധ സസ്യങ്ങള്‍ സൈലന്റ് വാലിയില്‍ നിന്നു രേഖപ്പെടുത്തിയിട്ടുണ്ട്, 110 ലേറെ ഇനം ഓര്‍ക്കിഡുകളും. നിശാശലഭങ്ങളുടെ 400 ഇനങ്ങളും 200 ലേറെ ഇനം ചിത്രശലഭങ്ങളും ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് ജൈവ സമ്പത്തിന്റെയും അചുംബിതമായ ജൈവ പ്രകൃതിയുടെയും പ്രാധാന്യം മനസ്സിലാക്കി കൊടുക്കുന്ന ഒരു പാഠശാല കൂടിയാണ് സൈലന്റ് വാലി.

സൈലന്റ് വാലി സഫാരി

ട്രീടോപ് റിസോർട്ടിലെത്തുന്നവർക്ക് സൈലന്റ് വാലി മഴക്കാടുകൾ ആസ്വദിച്ച് സഫാരി നടത്താനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങൾക്ക് ദേശീയോദ്യാനത്തിലേക്ക് പ്രവേശനമില്ല. ഏകദേശം 45 കി. മീറ്റർ ദൂരമാണ് സഫാരി. യാത്രയുടെ അവസാനം വനം വകുപ്പിന്റെ വാച്ച് ടവറിൽ കയറി മേഘങ്ങളോടും കോടമഞ്ഞിനോടും മുട്ടിയുരുമ്മി കിന്നാരം പറയുന്ന സൈലന്റ് വാലി മലനിരകളുടെയും പല വർണങ്ങളിലുള്ള ഇടതൂർന്ന കാടുകളുടെയും ഭംഗി കാണാം. വനം വകുപ്പിന്റെ പ്രത്യേക വാഹനത്തിലാണ് ​കൊണ്ടുപോകുന്നത്. നേരത്തേ ബുക് ചെയ്യുന്നവർക്ക് മാത്രമാണ് അവസരം. നാല് മണിക്കൂറോളം നീളുന്ന യാത്രയാണിത്. ഇതിന് പുറമെ സാഹസിക തൽപരരായവർക്ക് കാടിനുള്ളിലേക്ക് ട്രക്കിങിനുള്ള സൗകര്യവുമുണ്ട്. വനം വകുപ്പ് വാച്ചറുടെ നേതൃത്വത്തിലാണ് ട്രക്കിങ്. ഇതിനും നേരത്തേ ബുക് ചെയ്യണം.

സൈലന്റ് വാലി യാത്ര മാത്രമാണോ നിങ്ങൾ ലക്ഷ്യമിടുന്നത്?

റിസോർട്ടിലൊന്നും പോകേണ്ടതില്ല, സൈലന്റ് വാലി കാട്ടിലേക്ക് ഒന്ന് കയറി മടങ്ങാം എന്നാണോ അട്ടപ്പാടി ചുരം കയറുമ്പോൾ നിങ്ങൾ ആഗ്രഹിക്കുന്നത്? അതിനും ട്രീ​ ടോപ് റിസോർട്ട് അധികൃതർ നിങ്ങളെ സഹായിക്കും. യാത്രക്കാവശ്യമായ ബുക്കിങ് നടത്താനും നാല് മണിക്കൂറോളം നീളുന്ന സഫാരി കഴിഞ്ഞ് തിരിച്ച് എത്തുന്നവർക്ക് ആവശ്യമെങ്കിൽ ഭക്ഷണം കഴിക്കാനും അത്യാവശ്യം വിശ്രമിക്കാനും നീന്തൽ കുളം ഉപയോഗിക്കാനുമൊക്കെ സൗകര്യം ഒരുക്കിയിട്ടുണ്ട്. നിങ്ങൾക്ക് വേണ്ട ഭക്ഷണമെന്താണെന്ന് മുൻകൂട്ടി അറിയിക്കണമെന്ന് മാത്രമേയുള്ളൂ.

സൈലന്റ് വാലിയോട് തൊട്ടുരുമ്മി

നിരവധി റിസോർട്ടുകൾ അട്ടപ്പാടിയുടെ വിവിധ ഭാഗങ്ങളിലുണ്ട്. എന്നാൽ സൈലന്റ് വാലിയുടെ മടിത്തട്ടിൽ അതിനെ തൊട്ടുരുമ്മിയാണ് ട്രീ ടോപ്പ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സൈലന്റ് വാലിയുടെ പ്രവേശന കവാടമാണ് ചിണ്ടക്കി ചെക് പോസ്റ്റ്. വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഈ ചെക് പോസ്റ്റ് കഴിഞ്ഞാൽ കഷ്ടി ഒരു കി.മീറ്റർ ദൂരം മാത്രമാണ് റിസോർട്ടിലേക്കുള്ളത്. കാടിനോട് ചേർന്ന് കിടക്കുന്ന ആദിവാസി സെറ്റിൽമെന്റ് കഴിഞ്ഞാൽ ഇവിടെയെത്താം. മറ്റാർക്കും അവകാശപ്പെടാനാവാത്ത പ്രത്യേകത കൂടിയാണിത്. പോകുന്ന വഴിയിൽ ഇടത് ഭാഗം വനവും വലത് ഭാഗം ഭവാനിപ്പുഴയും അതിരിടുന്നു.

എങ്ങനെ എത്താം?

പാലക്കാട്, കോഴിക്കോട്, തൃശൂർ ഭാഗങ്ങളിൽ നിന്ന് ബസിൽ വരുന്നവർ മണ്ണാർക്കാട് ബസ് സ്റ്റാന്റിൽ ഇറങ്ങി അവിടെ നിന്ന് ആനക്കട്ടിയിലേക്കുള്ള ബസ് കയറണം. അട്ടപ്പാടി ചുരം കയറി കഴിഞ്ഞാൽ ആദ്യമെത്തുന്ന ജങ്ഷൻ മുക്കാലിയാണ്. അവിടെ ഇറങ്ങി ഓട്ടോ പിടിച്ചാൽ റിസോർട്ടിലെത്താം. വാഹന സൗകര്യം വേണമെങ്കിൽ നേരത്തേ അറിയിച്ചാൽ ​അവരുടെ വാഹനത്തിലെത്തിക്കാനുള്ള സൗകര്യവുമുണ്ട്. സ്വന്തം വാഹനത്തിൽ വരുന്നവർ മുക്കാലിയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് അൽപ ദൂരം മുന്നോട്ടു പോയാൽ ചിണ്ടക്കി ചെക് പോസ്റ്റിലെത്തും. ഇവിടെ നമ്മുടെ പേരും വിവരങ്ങളും നൽകി പിന്നെയും യാത്ര തുടരണം. ഏകദേശം ഒന്നര കിലോ മീറ്റർ സഞ്ചരിച്ചാൽ റി​സോർട്ടിലെത്താം. വനപാതയായതുകൊണ്ട് രാത്രി ഏഴിന് ശേഷം ഇവിടേക്ക് പ്രവേശനമില്ല.

ട്രീ ടോപ്പിൽ നിങ്ങളെ കാത്തിരിക്കുന്നത്

കാടിന്റെ വൈബ് ആസ്വദിച്ച് എത്തുന്നവർക്കായി മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വൻ മരങ്ങളെ തഴുകി തലോടി പ്രകൃതിക്ക് ഇണങ്ങും വിധം നിർമിച്ച വില്ലകളാണ് നിങ്ങളെ കാത്തിരിക്കുന്നത്.

ഡീലക്സ് വില്ല

സുപ്പീരിയർ വില്ല

ട്രീ ഹട്ട് വില്ല

​ട്രീ ടോപ്പിലെത്തുന്ന സഞ്ചാരികളുടെ കണ്ണും മനസും ഉടക്കുന്നത് ട്രീ ഹട്ട് വില്ലകളിലാണ്. വൻ മരങ്ങൾക്ക് മുകളിൽ സുരക്ഷിതമായി നിർമിച്ച വില്ലകളിൽ രാത്രിയുറങ്ങാൻ നിങ്ങൾക്കിഷ്ടമാണോ? കാറ്റിൽ ചെറുതായി ഉലഞ്ഞ്,​ മരങ്ങളുടെ കഥപറച്ചിൽ​ കേട്ട്, തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിനെ പോലെ കിടക്കാൻ നിങ്ങൾ കൊതിക്കുന്നുണ്ടോ? എങ്കിൽ ട്രീ ഹട്ട് വില്ലകൾ നിങ്ങളെ നിരാശരാക്കില്ല. ആകാശം മുട്ടെ പടർന്നു നിൽക്കുന്ന വൻ മരങ്ങളെ പരിക്കേൽപിക്കാതെ, ശിഖരങ്ങളെ ചുറ്റി സുരക്ഷിതമായി നിർമിച്ച താമസ സൗകര്യങ്ങളാണിത്. മരത്തിന് മുകളിലായി എല്ലാ സൗകര്യങ്ങളോടെയും നിർമിച്ച ഏറുമാടങ്ങൾ എന്ന് ട്രീ ഹട്ട് വില്ലകളെ വിശേഷിപ്പിക്കാം. ആകാശത്തിന് ചുവടെ, ഭൂമിക്ക് മുകളിലായി മരങ്ങളെ പൊതിഞ്ഞ് നിൽക്കുന്ന വില്ലകൾ നിങ്ങളെ ത്രില്ലടിപ്പിക്കാതിരിക്കില്ല.

പ്രകൃതിദത്ത നീന്തൽ കുളം

സൈലന്റ് വാലിയിൽ നിന്ന് ഉറവയെടുക്കുന്ന കാട്ടു ചോലയിലെ വെള്ളം ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന നീന്തൽ കുളമാണ് ട്രീ ടോപ്പിന്റെ മറ്റൊരു പ്രത്യേകത. റിസോർട്ടിനെ തഴുകി തലോടി താഴെ ഭവാനി പുഴയിൽ അലിഞ്ഞു ചേരുന്ന ചോല റിസോർട്ടി​നെ തഴുകിയാണ് താഴേക്ക് ഒഴുകുന്നത്. ഔഷധ ഗുണമുള്ള വെള്ളമാണ് പൂളിലെത്തിക്കുന്നത്? റിസോർട്ടിൽ ഉപയോഗിക്കുന്ന വെള്ളവും ഇവിടെ നിന്നാണ്.

മറ്റു സൗകര്യങ്ങൾ

pick up & Drop on request

Fishing

River bath

Trekking

Bird watching

Indoor & Out door games

Conference Hall

Campfire & Music

Tribal Dance

Adivasi Ayurveda Treatment

Tribal Traditional Teatment

Nearest Attractions

Silent Valley 3.5 km

Bhavani River 1 km

Karivara water falls 8 km

Malleswaran Temple 8 km

Narasimuk view point 13 km

Kanjirapuzha dam 28 km

Malampuzha dam 68km

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിലോ കസ്റ്റമർകെയർ നമ്പറിലോ വിളിക്കാവുന്നതാണ്.

https://treetopresort.in/

+91 9745705222, 04924 293339

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:villatravel newssilent valleyLatest News
News Summary - How about a nap in the lap of Silent Valley?
Next Story