Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Featurechevron_rightസ്വപ്ന ഭവനങ്ങൾ...

സ്വപ്ന ഭവനങ്ങൾ യാഥാർഥ്യമാക്കാൻ ബിൽഡ്നെക്സ്റ്റ്

text_fields
bookmark_border
build next
cancel

സ്വന്തമായി വീട് എല്ലാ മലയാളിയുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ്. സ്വരുക്കൂട്ടിയ സമ്പാദ്യത്തിലെ വലിയൊരു പങ്കും ചെലവഴിച്ചാണ് മലയാളി വീട് നിർമിക്കുക. വർഷങ്ങളെടുത്ത് ചിലന്തി വല നെയ്യുന്നതുപോലെ വീടിന്റെ ഓരോ ഘട്ടവും പൂർത്തിയാക്കും. പക്ഷേ, ഇന്നും കേരളത്തിലെ വീടുപണി സാങ്കേതികമായി ഏറെയൊന്നും പുരോഗമിച്ചിട്ടില്ല. നാട്ടിലെ എൻജിനീയറെക്കൊണ്ട് തയാറാക്കുന്ന പ്ലാൻ അനുസരിച്ച് ഏതെങ്കിലുമൊരു കോൺട്രാക്ടറോ അല്ലെങ്കിൽ സ്വന്തം മേൽനോട്ടത്തിലോ വീടുപണി പൂർത്തിയാക്കും. ഈ രീതിയിൽ വീടുപണി പൂർത്തിയാക്കുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകുന്നത് വിരളമല്ല.

ഇത്തരത്തിലുണ്ടാവുന്ന ചില പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നവയായിരിക്കും. എന്നാൽ, മറ്റു ചിലത് അപരിഹാര്യമായി തുടരും. പക്ഷേ, തറപ്പണി മുതൽ താക്കോൽ കൈമാറുന്നതുവരെ സാങ്കേതികവിദ്യയുടെ സഹായത്തോടെ കൃത്യമായ പ്ലാനിങ് നടത്തി പിഴവുകളില്ലാതെ വീട് നിർമാണം പൂർത്തിയാക്കാൻ കഴിയുന്ന സാഹചര്യവും ഇന്ന് കേരളത്തിലുണ്ട്. അതിനു വേണ്ടിയുള്ള ഒരു സംരംഭമാണ് ബിൽഡ്നെക്സ്റ്റ്. ഐ.ഐ.എമ്മിൽ നിന്നും പഠിച്ചിറങ്ങിയ രണ്ട് യുവാക്കൾ ആരംഭിച്ച ബിൽഡ്നെക്സ്റ്റ് കേരളത്തിലെ വീട് നിർമാണത്തിൽ ചില വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ പിഴവുകളില്ലാത്ത വീടൊരുക്കുകയാണ് ലക്ഷ്യം

ഐ.ഐ.എമ്മിൽ നിന്നും 'വീട്ടിലേക്ക്'

ബംഗളൂരു ഐ.ഐ.എമ്മിൽനിന്ന് പഠിച്ചിറങ്ങിയ ഫിനാസ് നഹയും ഗോപീകൃഷ്ണനും ചേർന്ന് 2015ലാണ് ബിൽഡ്നെക്സ്റ്റിന് തുടക്കം കുറിക്കുന്നത്. ടെക് അധിഷ്ഠിത സ്റ്റാർട്ട് അപ്പായാണ് ബിൽഡ്നെക്സ്റ്റ് തുടങ്ങിയതെങ്കിലും ഇന്ന് വീട് നിർമാണത്തിന്റെ എ ടു സെഡ് കാര്യങ്ങളും ബിൽഡ്നെക്സ്റ്റിലൂടെ നിർവഹിക്കാനാകും. ഒരാൾ വീട് നിർമിക്കണമെന്ന ആവശ്യവുമായി ബിൽഡ്നെക്സ്റ്റിനെ സമീപിച്ചാൽ തറപ്പണി മുതൽ താക്കോൽ കൈമാറുന്നതുവരെ അദ്ദേഹത്തിനൊപ്പം ബിൽഡ്നെക്സ്റ്റുണ്ടാവും.

ഗൃഹനാഥന്റെ സ്വപ്നങ്ങൾക്കനുസരിച്ചുള്ള വീട് സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമിച്ചുനൽകുകയാണ് കമ്പനി ചെയ്യുന്നത്. വീട് നിർമാണത്തിൽ ഒരു കേരള ബ്രാൻഡ് സൃഷ്ടിക്കുകയാണ് ബിൽഡ്നെക്സ്റ്റിന്റെ ലക്ഷ്യം. വീട് നിർമാണം ഒരു പ്രക്രിയയായി മാത്രം കാണാതെ ഒരു കാറോ നമ്മൾ മാർക്കറ്റിൽ നിന്നും വാങ്ങുന്ന വേറെ ഏതെങ്കിലും സാധനമോ പോലെ വീടിനെയും ഒരു ഉൽപന്നമായി പരിഗണിക്കുകയാണ് ഇവരുടെ രീതി. പിഴവുകളില്ലാതെ ഏറ്റവും മികച്ച രീതിയിൽതന്നെ ഉൽപന്നം ഉപഭോക്താവിന് കൈമാറുന്നതിലും ബിൽഡ്നെക്സ്റ്റ് മുന്നിൽ നിൽക്കുന്നു.

തുടക്കം മുതൽ ഒടുക്കം വരെ പെർഫെക്ഷൻ

വീട് നിർമിക്കാനായി ബിൽഡ്നെക്സ്റ്റിലെത്തുന്നയാളെ പ്ലാൻ വരച്ച് നൽകിയതിനു ശേഷം അവരുടെ വെർച്വൽ റിയാലിറ്റി സാങ്കേതികവിദ്യയിലേക്കാണ് കമ്പനി ക്ഷണിക്കുന്നത്. നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും വീട് എങ്ങനെയാണ് ഉണ്ടാവുകയെന്നും ആളുകൾക്ക് വെർച്വൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ മനസ്സിലാക്കാൻ സാധിക്കും. അവസാനം പൂർത്തിയാകുമ്പോഴുള്ള വീടിന്റെ രൂപവും കണ്ട് സംതൃപ്തിയോടെയാവും ഗൃഹനാഥൻ ബിൽഡ്നെക്സ്റ്റിന്റെ വെർച്വൽ കേന്ദ്രത്തിൽ നിന്നും മടങ്ങുക.

ശേഷം നിർമാണം തുടങ്ങിയാലും സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പ്രവർത്തനരീതിയിൽ നിന്നും കമ്പനി അണുവിട വ്യതിചലിക്കില്ല. സുതാര്യതയോടെ വീടിന്റെ ഓരോ ഘട്ടവും അവർ നിർമിച്ചുനൽകും. നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും അതിനെക്കുറിച്ച് വിശദമായിത്തന്നെ ബിൽഡ്നെക്സ്റ്റ് ആളുകൾക്ക് അറിവ് നൽകും. വിദേശത്തുള്ള ഒരാളാണ് ഗൃഹനിർമാണം നടത്തുന്നതെങ്കിൽ ബിൽഡ്നെക്സ്റ്റിന്റെ ആപ്പിലൂടെ ഓരോ ഘട്ടത്തിലും വീടുപണി എത്രത്തോളം മുന്നേറിയെന്ന് അറിയാനാകും.

ഗൃഹനിർമാണത്തിൽ പൊളിച്ചെഴുത്തിന് ബിൽഡ്നെക്സ്റ്റ്

കേരളത്തിലെ ഗൃഹനിർമാണത്തിൽ പൊളിച്ചെഴുത്തിനാണ് ബിൽഡ്നെക്സ്റ്റ് ഒരുങ്ങുന്നത്. വീടുകളുടെ രൂപകൽപന എത്രത്തോളം മികച്ചതാണെന്ന് അറിയാന്‍ കാര്യക്ഷമമായ വസ്തുനിഷ്ഠ ഘടകങ്ങളാണ് ബിൽഡ്നെക്സ്റ്റ് ഉപയോഗിക്കുന്നത്. ഇതിലൂടെ മികച്ച വീടുകൾ നിർമിക്കാൻ ബിൽഡ്നെക്സ്റ്റ് സഹായിക്കുന്നു. അതോടൊപ്പംതന്നെ തുടര്‍ച്ചയായ മെച്ചപ്പെടുത്തല്‍ പ്ലാറ്റ്ഫോമില്‍ രൂപപ്പെടുത്തിയ ബില്‍ഡ്നെക്സ്റ്റിന്റെ നിര്‍മാണശേഷി, ഏതു വിലനിലവാരത്തിലുമുള്ള ഏറ്റവും കാര്യക്ഷമമായി നിര്‍മിച്ച വീട് ഉപഭോക്താക്കള്‍ക്ക് ഉറപ്പാക്കുന്നു. ഇതിനൊപ്പം വാഹനങ്ങളുടെ മാതൃകയിൽ വീടിനും വിൽപനാനന്തര സേവനം നൽകാൻ ബിൽഡ്നെക്സ്റ്റിന് പദ്ധതിയുണ്ട്. നിർമാണത്തിനുശേഷവും നിശ്ചിത ഇടവേളകളിൽ വീടിന്റെ സർവിസ് എന്നതാണ് ബിൽഡ്നെക്സ്റ്റ് ഇതിൽനിന്നും അർഥമാക്കുന്നത്.

സ്വപ്നം കാണുന്ന വലിയ ആകാശം

ഇന്ത്യയിലെ പ്രമുഖ വീടു നിർമാണ സ്ഥാപനങ്ങളിലൊന്നായി ഉയരുകയാണ് ബിൽഡ്നെക്സ്റ്റിന്റെ ലക്ഷ്യം. നിലവിൽ കേരളത്തിലും ആന്ധ്രപ്രദേശിലെ ഹൈദരാബാദിലുമായി ഒമ്പത് വെര്‍ച്വല്‍ റിയാലിറ്റി അധിഷ്ഠിത അനുഭവ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ഏഴെണ്ണം കേരളത്തിലും രണ്ടെണ്ണം ഹൈദരാബാദിലുമാണ്. വൈകാതെ ബംഗളൂരു, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലും ബിൽഡ്നെക്സ്റ്റിന്റെ സാന്നിധ്യമുണ്ടാകും. ഇതിനുശേഷം ഇന്ത്യയിലാകമാനം സാന്നിധ്യമുറപ്പിക്കുകയാണ് ബിൽഡ്നെക്സ്റ്റിന്റെ ലക്ഷ്യം. ഇതിനായി പിഡിലൈറ്റ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള മധുമാല വെഞ്ച്വേഴ്സിൽ നിന്നും വലിയ നിക്ഷേപവും ബിൽഡ്നെക്സ്റ്റിന് ലഭിച്ചിട്ടുണ്ട്.

ബിൽഡ്നെക്സ്റ്റ് ഇതിനോടകം തന്നെ അറുപതിലധികം വീടുകളുടെ നിർമാണം പൂർത്തിയാക്കി ഉപഭോക്താക്കൾക്ക് കൈമാറി കഴിഞ്ഞു. നിലവിൽ നൂറിലധികം പ്രൊജക്ടുകളാണ് ബിൽഡ്നെക്സ്റ്റിന്റേതായി നിർമ്മാണത്തിലുള്ളത്. വിദേശ മലയാളികൾക്ക് ഏറെ ഗുണകരമാകുന്ന സവിശേഷതകളാണ് ബിൽഡ്നെക്സ്റ്റിന്റേത്. എവിടെയിരുന്നുകൊണ്ടും നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ വിലയിരുത്താൻ സാധിക്കുമെന്നത് തന്നെയാണ് ഇതിനുള്ള പ്രധാന കാരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:homesbuildnextdream homes
News Summary - BuildNext to make dream homes a reality
Next Story