Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightദു​ബൈ ഷോ​പ്പി​ങ്​...

ദു​ബൈ ഷോ​പ്പി​ങ്​ ഫെ​സ്റ്റി​വ​ൽ; 25 കി​ലോ സ്വ​ർ​ണ സ​മ്മാ​ന​ങ്ങ​ളു​മാ​യി ജ്വ​ല്ല​റിക​ൾ

text_fields
bookmark_border
ദു​ബൈ ഷോ​പ്പി​ങ്​ ഫെ​സ്റ്റി​വ​ൽ;  25 കി​ലോ സ്വ​ർ​ണ സ​മ്മാ​ന​ങ്ങ​ളു​മാ​യി ജ്വ​ല്ല​റിക​ൾ
cancel

മ​ല​ബാ​ർ ഗോ​ൾ​ഡ്

ദു​ബൈ: ദു​ബൈ ഷോ​പ്പി​ങ്​ ഫെ​സ്റ്റി​വ​ലി​ൽ 100 ഭാ​ഗ്യ​ശാ​ലി​ക​ളാ​യ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് 25 കി​ലോ സ്വ​ർ​ണം വി​ജ​യി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്​​സ്. ഷോ​റൂ​മി​ൽ നി​ന്ന്​ ഓ​രോ 500 ദി​ർ​ഹ​മി​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ പ​ർ​ച്ചേ​സി​നോ​ടൊ​പ്പ​വും റാ​ഫി​ൾ കൂ​പ്പ​ൺ ല​ഭി​ക്കും. 500 ദി​ർ​ഹ​മി​ന്‍റെ വ​ജ്രാ​ഭ​ര​ണ​ങ്ങ​ളോ അ​മൂ​ല്യ ര​ത്നാ​ഭ​ര​ണ​ങ്ങ​ളോ വാ​ങ്ങു​ന്ന ഉ​പ​ഭോ​ക്താ​വി​ന് ര​ണ്ട് കൂ​പ്പ​ൺ വീ​തം ല​ഭ്യ​മാ​കും. മ​ല​ബാ​റി​ന്‍റെ യു.​എ.​ഇ​യി​ലെ എ​ല്ലാ ഔ​ട്ട്‍ല​റ്റു​ക​ളി​ലും ദു​ബൈ ജ്വ​ല്ല​റി ഗ്രൂ​പ്പി​ന്‍റെ എ​ല്ലാ ഔ​ട്ട്ല​റ്റു​ക​ളി​ലും ഈ ​ഓ​ഫ​ർ ല​ഭ്യ​മാ​കും. എ​ല്ലാ​വ​ർ​ക്കും ആ​ഘോ​ഷ​ത്തി​ന്‍റെ​യും വി​ജ​യ​ത്തി​ന്‍റെ​യും മി​ക​ച്ച ഷോ​പ്പി​ങ് അ​നു​ഭ​വം ഉ​ണ്ടാ​ക​ട്ടെ​യെ​ന്ന്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഷം​ലാ​ൽ അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.

എ​ല്ലാ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലും ദേ​ര​യി​ലെ പു​തി​യ ഗോ​ൾ​ഡ് സൂ​ക്ക് എ​ക്സ്റ്റ​ൻ​ഷ​നി​ൽ ന​ട​ക്കു​ന്ന റാ​ഫി​ൾ ഡ്രോ​യി​ലൂ​ടെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന നാ​ലു വി​ജ​യി​ക​ൾ​ക്കാ​യി ഒ​രു കി​ലോ​ഗ്രാം സ്വ​ർ​ണം സ​മ്മാ​നി​ക്കും.കാ​മ്പ​യി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ ന​ട​ത്തു​ന്ന മെ​ഗാ​ഡ്രോ​യി​ലൂ​ടെ 12 വി​ജ​യി​ക​ൾ​ക്കാ​യി മൂ​ന്ന് കി​ലോ​ഗ്രാം സ്വ​ർ​ണ​വും സ​മ്മാ​ന​മാ​യി ല​ഭി​ക്കും. ഷോ​പ്പി​ങ് ഫെ​സ്റ്റി​വ​ൽ സീ​സ​ൺ മി​ക​വു​റ്റ​താ​ക്കാ​ൻ 18, 22 കാ​ര​റ്റു​ക​ളി​ൽ രൂ​പ​ക​ൽ​പ​ന ചെ​യ്ത സ്വ​ർ​ണ, വ​ജ്ര, ര​ത്നാ​ഭ​ര​ണ​ങ്ങ​ളു​ടെ അ​പൂ​ർ​വ ശേ​ഖ​ര​വും അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

ജോ​യ്​ ആ​ലു​ക്കാ​സ്​

ദു​ബൈ: ദു​ബൈ ഷോ​പ്പി​ങ്​ ഫെ​സ്റ്റി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ച്​ 25 കി​ലോ സ്വ​ർ​ണ സ​മ്മാ​ന​വു​മാ​യി ജോ​യ്​ ആ​ലു​ക്കാ​സ്. 100 ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്കാ​ണ്​ 25 കി​ലോ സ്വ​ർ​ണം ല​ഭി​ക്കു​ക. ഡി​സം​ബ​ർ 15 മു​ത​ൽ ജ​നു​വ​രി 29 വ​രെ​യാ​ണ്​ ഷോ​പ്പി​ങ്​ ഫെ​സ്റ്റി​വ​ൽ ഓ​ഫ​ർ. ജോ​യ്​ ആ​ലു​ക്കാ​സി​ന്‍റെ ദു​ബൈ​യി​ലെ എ​ല്ലാ ഔ​ട്ട്​​ല​റ്റു​ക​ളി​ലും ഷോ​പ്പി​ങ്​ ഫെ​സ്റ്റി​വ​ൽ ഓ​ഫ​ർ ല​ഭ്യ​മാ​ണ്. 500 ദി​ർ​ഹ​മി​ന്‍റെ സ്വ​ർ​ണം വാ​ങ്ങു​ന്ന​വ​ർ​ക്ക്​ ഒ​രു റാ​ഫി​ൾ ടി​ക്ക​റ്റ്​ ല​ഭി​ക്കും. അ​തേ​സ​മ​യം, 500 ദി​ർ​ഹ​മി​ന്‍റെ വ​ജ്രാ​ഭ​ര​ണ​മോ അ​മൂ​ല്യ ര​ത്നാ​ഭ​ര​ണ​ങ്ങ​ളോ വാ​ങ്ങു​ന്ന​വ​ർ​ക്ക്​ ര​ണ്ട്​ റാ​ഫി​ൾ ടി​ക്ക​റ്റു​ക​ൾ ല​ഭി​ക്കും. ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ന​റു​ക്കെ​ടു​പ്പി​ൽ നാ​ല്​ വി​ജ​യി​ക​ൾ​ക്ക്​ കാ​ൽ കി​ലോ വീ​തം സ്വ​ർ​ണം നേ​ടാം. ഇ​തി​നു​പു​റ​മെ മെ​ഗാ ഡ്രോ​യി​ൽ 12 വി​ജ​യി​ക​ൾ​ക്ക്​ മൂ​ന്നു​കി​ലോ വീ​തം സ്വ​ർ​ണ​വും സ​മ്മാ​ന​മാ​യി ല​ഭി​ക്കും.

ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ഷോ​പ്പി​ങ്​ പ്ര​ത്യേ​ക അ​നു​ഭ​വ​മാ​ക്കി​മാ​റ്റാ​ൻ എ​പ്പോ​ഴും ശ്ര​മി​ക്കാ​റു​ണ്ടെ​ന്ന്​ ജോ​യ്​ ആ​ലു​ക്കാ​സ്​ ഗ്രൂ​പ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ജോ​ൺ പോ​ൾ ആ​ലു​ക്കാ​സ്​ പ​റ​ഞ്ഞു. ഡി.​എ​സ്.​എ​ഫി​ന്‍റെ 28ാം സീ​സ​ൺ ജോ​യ്​ ആ​ലു​ക്കാ​സി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം പ്ര​ത്യേ​ക​ത​യു​ള്ള​താ​ണ്.ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ഓ​ഫ​ർ ല​ഭി​ക്കു​ക മാ​ത്ര​മ​ല്ല, സ്വ​ർ​ണ​സ​മ്മാ​നം കൂ​ടി സ്വ​ന്ത​മാ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്​ ഒ​രു​ങ്ങു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai Shopping Festivalmalabar goldJoyAlukas
News Summary - Dubai Shopping Festival
Next Story