Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightDAIC 2025: കേരളത്തിലെ...

DAIC 2025: കേരളത്തിലെ ഏറ്റവും വലിയ ഡിസൈൻ & ആർക്കിടെക്ചർ എക്‌സ്പോ

text_fields
bookmark_border
DAIC 2025: കേരളത്തിലെ ഏറ്റവും വലിയ ഡിസൈൻ & ആർക്കിടെക്ചർ എക്‌സ്പോ
cancel

ഡിസൈൻ, ആർക്കിടെക്ചർ, ഇന്റീരിയർ, കൺസ്ട്രക്ഷൻ മേഖലകളെ ഒരുമിപ്പിക്കുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര പ്രദർശനമായ DAIC 2025 ഈ വർഷം ഡിസംബർ 13, 14, 15, 16 തീയതികളിൽ കൊച്ചിയിലെ Adlux International Convention Centre-ൽ വെച്ച് സംഘടിപ്പിക്കപ്പെടുന്നു.

കേരളത്തിന്റെ സാംസ്കാരിക സമ്പന്നതക്കും ആർക്കിടെക്ചറൽ സൗന്ദര്യത്തിനും അന്താരാഷ്ട്ര ശ്രദ്ധ ലഭിക്കാനുള്ള ഒരു വേദി എന്ന ലക്ഷ്യത്തിൽ നിന്നാണ് DAIC പിറന്നത്. ലോകപ്രശസ്തമായ ദുബൈ, മിലാൻ, ഗ്വാങ്‌ഷൂ പോലുള്ള നഗരങ്ങളിലെ മെഗാ എക്സിബിഷനുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് രൂപപ്പെട്ട ഈ പ്ലാറ്റ്ഫോം, കേരളത്തിലെ ആദ്യത്തെ ഡിസൈൻ & ആർക്കിടെക്ച്ചർ എക്സ്പോയാണ്. ഇന്ത്യയുടെ അകത്തും പുറത്തുമുള്ള ഡിസൈൻ & ആർക്കിടെക്ച്ചർ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ഈ എക്സ്പോ കേരളത്തിന്റെ ഡിസൈൻ രംഗത്ത് വലിയ വിപ്ലവം തീർക്കുമെന്ന കാര്യം ഉറപ്പാണ്.

ദക്ഷിണേന്ത്യയിലെ ഡിസൈൻ, ആർക്കിടെക്ചർ, ഇന്റീരിയർ, കൺസ്ട്രക്ഷൻ മേഖലകളെ ആഗോള വേദിയിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഈ എക്സ്പോ cutting–edge ഉൽപ്പന്നങ്ങൾ, സുസ്ഥിരവും നൂതനവുമായ സാങ്കേതിക വിദ്യകൾ, പുതിയ ഡിസൈൻ ട്രെൻഡുകൾ എന്നിവ ഒരുമിച്ചെത്തുന്ന ഒരു സമഗ്ര പ്ലാറ്റ്‌ഫോമാണ്.

ഡിസൈൻ, ആർക്കിടെക്ച്ചർ, ഇന്റീരിയർ, കൺസ്ട്രക്ഷൻ മേഖലകളിലെ പ്രമുഖ വ്യവസായികളുമായി സംവദിക്കാനും, ടോപ് ബ്രാൻഡുകളുമായി പാർട്ണർഷിപ്പ് തുടങ്ങാനും പുതിയ ബിസിനസ്സ് ഐഡിയകൾ കണ്ടെത്താനും ഈ എക്സ്പോ അവസരമൊരുക്കുന്നു.

10,000+ sqm പ്രദർശന വിസ്തൃതി, 150+ ദേശീയ-അന്തർദേശീയ എക്‌സിബിറ്റർമാർ, 10,000+ B2B & B2C സന്ദർശകർ എന്നിവയാണ് ഈ വർഷത്തെ പ്രധാന ഹൈലൈറ്റുകൾ. DAIC 2025-ൽ വിവിധ മേഖലകളിൽ നിന്നുള്ള നാൽപതിൽ പരം കാറ്റഗറികൾ ഉൾപ്പെടുന്നു:

പ്രദർശനത്തിൽ ആർക്കിടെക്ചർ, ഇന്റീരിയർ, കൺസ്ട്രക്ഷൻ, സ്മാർട്ട് ഹോം, ബിൽഡിംഗ് മെറ്റീരിയൽസ്, ലൈറ്റിംഗ്, ഡോർ & വിൻഡോസ്, ഹാർഡ് വെയേഴ്സ്, ഹോം ഡെക്കോർ, ഗ്രീൻ ബിൽഡിംഗ് ടെക്, റെസ്റ്റോറന്റ് & സ്കൂൾ ഫർണിച്ചേഴ്സ്, ഇൻഡസ്ട്രിയൽ ടൂൾസ് & മെഷിനറീസ്, സാനിറ്ററി വെയേഴ്‌സ്, തുടങ്ങി നിരവധി വിഭാഗങ്ങളിൽ നിന്നുള്ള കമ്പനികൾ പങ്കെടുക്കും. അവയ്ക്ക് പുറമെ ഇന്സ്റ്റിട്യൂഷനുകളും ഗവണ്മെന്റ് ബോഡികളും എക്സ്പോയുടെ ഭാഗമാകും.

ആർക്കിടെക്റ്റ്മാർ, ഇന്റീരിയർ ഡിസൈനർമാർ, എഞ്ചിനീയർമാർ, ബിൽഡേഴ്സ്, ഡെവലപ്പേഴ്സ്, ഹോസ്പിറ്റാലിറ്റി, സ്കൂൾ & ഹോസ്പിറ്റൽ മാനേജ്‌മെന്റ് പ്രൊഫഷണൽ, വിദ്യാർത്ഥികൾ എന്നിവയാണ് പ്രധാന സന്ദർശകർ. പുതിയ ഡിസൈനുകൾ ട്രെൻഡുകൾ എന്നിവയ്ക്ക് പുറമെ ലൈവ് ഡെമോകൾ, സെമിനാറുകൾ, കീ നോട്ട് സെഷനുകൾ, വിവിധ കോമ്പറ്റിഷനുകൾ എന്നിവയും സന്ദർശകരെ കാത്തിരിക്കുന്നു. DAIC 2025 ലേക്കുള്ള സ്റ്റാൾ ബുക്കിംഗ്, വിസിറ്റിംഗ് രജിസ്ട്രേഷൻ എന്നിവയ്ക്കായി വെബ്‌സൈറ്റ് സന്ദർശിക്കാം: https://daic.in/

കൂടുതൽ വിവരങ്ങൾക്ക് കോൺടാക്ട് ചെയ്യൂ : +91 9895 11 99 62

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:architecturehome designsexpoBusiness NewsErnakulam
News Summary - DAIC 2025: Kerala's largest design & architecture expo
Next Story