സ്വന്തം ദ്വീപിലൂടെ അമിത വേഗതയിൽ വാഹനമോടിച്ചു; ദ്വീപുടമക്ക് നോട്ടീസ്
text_fieldsഹവായ് ദ്വീപിലെ ലനായ് ദ്വീപിലൂടെ അതിവേഗത്തിൽ വാഹനമോടിച്ചതിന് ദ്വീപിന്റെ ഉടമയും ലോകത്തിലെ പണക്കാരിൽ ആറാമനുമായ ലാറി എലിസണിന് പിഴ. ഹവായിയിലെ ആറാമത്തെ വലിയ ദ്വീപായ ലനായ് ദ്വീപിന്റെ 98 ശതമാനം ഭാഗവും ഒറാക്കിൾ കോഓപറേഷൻ സഹസ്ഥാപകൻ എലിസണിന്റെ ഉടമസ്ഥതയിലുള്ളതാണ്. വാഹനം നിർത്താനുള്ള സിഗ്നൽ പ്രവർത്തിക്കുന്നതിന് മുമ്പ് ജങ്ഷൻ കടക്കാൻ വേണ്ടി അതിവേഗം വാഹനമോടിച്ചതിനാണ് ട്രാഫിക് പൊലീസ് എലിസണെ പിടികൂടിയത്. കഴിഞ്ഞ ഒക്ടോബറിൽ മനലെ റോഡിനു സമീപം ഓറഞ്ച് കോർവെറ്റിലാണ് സംഭവം.
ഹവായ് ന്യൂസ് നൗ പുറത്തു വിട്ട ഫൂട്ടേജിൽ എലിസണും ട്രാഫിക് പൊലീസും തമമിലുള്ള സംഭാഷണമുണ്ട്. നിങ്ങൾ നിർത്താനുള്ള സിഗ്നലിൽ നിർത്താതെ അമിതവേഗതയിൽ വാഹനമോടിച്ചതിനാണ് വാഹനം തടഞ്ഞതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ എലിസണിനോട് പറഞ്ഞു. താൻ അങ്ങനെ ചെയ്തെങ്കിൽ മാപ്പാക്കണം എന്ന് എലിസൺ.
ഇത്ര വേഗത്തിൽ പോകാൻ എന്തെങ്കിലും കാരണമുണ്ടോ എന്ന് ഉദ്യോഗസ്ഥൻ വീണ്ടും ചോദിക്കുന്നു. കുട്ടികളുടെ കൂടെ ഭക്ഷണം കഴിക്കണം എന്നതല്ലാതെ മറ്റൊരു കാരണവും ഇല്ല എന്ന് എലിസണും പറയുന്നുണ്ട്. എങ്കിൽ നിങ്ങളുടെ ലൈസൻസ്, രജിസ്ട്രേഷൻ, ഇൻഷുറൻസ് തുടങ്ങിയ രേഖകൾ പരിശോധിക്കാമോ എന്ന് ഉദ്യോഗസ്ഥൻ ചോദിക്കുന്നു.
എലിസൺ രേഖകൾ വാഹനത്തിൽ തിരഞ്ഞെങ്കിലും അവ കൈവശം ഉണ്ടായിരുന്നില്ല. ഇക്കാര്യം ഉദ്യോഗസ്ഥനെ അറിയിക്കുകയും അദ്ദേഹം എലിസണ് പിഴ അടക്കാൻ നോട്ടീസ് നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

