Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വോഡഫോൺ ഐഡിയ
cancel
Homechevron_rightBusinesschevron_rightCorporateschevron_rightകരകയറാനാകാതെ വോഡഫോൺ...

കരകയറാനാകാതെ വോഡഫോൺ ഐഡിയ; നഷ്​ടം 25,460 കോടി

text_fields
bookmark_border

ന്യൂഡൽഹി: കനത്ത നഷ്​ടം നേരിട്ട്​ രാജ്യ​ത്തെ ടെലികോം സേവന ദാതാക്കളായ വോഡഫോൺ ഐഡിയ. ജൂൺ 30ന്​ അവസാനിച്ച സാമ്പത്തിക പാദത്തിൽ 25,​460 കോടി ​രൂപയുടെ​ നഷ്​ടം രേഖപ്പെടുത്തി​. മുൻവർഷം ഇതേ സാമ്പത്തിക പാദത്തിൽ 4874 കോടി രൂപയായിരുന്നു നഷ്​ടം.

വരുമാനം എട്ടുശതമാനം​ ഇടിഞ്ഞ്​ 10,659. 30 കോടിയായി. ഈ പാദത്തിൽതന്നെ മൂന്നു ഗഡുക്കളായി 6854.40 കോടി രൂപയുടെ കുടിശ്ശിക കേന്ദ്ര ടെലികോം വകുപ്പിന്​ കൈമാറിയതായും വോഡഫോൺ ഐഡിയ അറിയിച്ചു. കമ്പനിയുടെ മൊത്ത ബാധ്യത 58,254 ​കോടിയായി ഉയർന്നു. കമ്പനിയുടെ മൊത്ത ആസ്​തി നെഗറ്റീവായി 19,491.80 കോടി രൂപയിലെത്തി.

കോവിഡ്​ 19​നെ തുടർന്നുണ്ടായ പ്രതിസന്ധിയും കമ്പനിക്ക്​ തിരിച്ചടിയായതായി വാർത്തക്കുറിപ്പിൽ പറയുന്നു. കമ്പനിയുടെ ഉപ​ഭോക്താക്കളുടെ എണ്ണവും മുൻവർഷങ്ങളെ അപേക്ഷിച്ച്​ കുത്തനെ ഇടിഞ്ഞിട്ടുണ്ട്​.

രാജ്യത്തുടനീളം ചെലവ്​ കുറക്കുന്നതിൻെറ ഭാഗമായി 1500 ജീവനക്കാരെ വോഡഫോൺ​ ഐഡിയ പിരിച്ചുവിട്ടിരുന്നു. വിടുതൽ ആനുകൂല്യങ്ങൾ നൽകി സ്​ഥിര ജീവനക്കാരെയാണ്​ കമ്പനി പിരിച്ചുവിട്ടത്​. രണ്ടുലക്ഷത്തോളം കോടി രൂപയുടെ നഷ്​ടമാണ്​ കമ്പനി നേരിടുന്നത്​​. ജിയോയുടെ കടന്നുവരവും ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്കുമാണ്​ കമ്പനിയെ വൻ കടക്കെണിയിലേക്ക്​ തള്ളിവിട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VodafoneIdeaVodafone Idea
News Summary - Vodafone Ideas Loss Rs. 25,460 Crore In June Quarter
Next Story