Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightഎ​സ്.​പി ​​ഗ്രൂ​പ്പും...

എ​സ്.​പി ​​ഗ്രൂ​പ്പും സൈ​റ​സ്​ മി​സ്​​ട്രി​യും ടാ​റ്റ ഓ​ഹ​രി​ക​ൾ വി​ൽ​ക്കു​ന്ന​ത്​ കോ​ട​തി ത​ട​ഞ്ഞു

text_fields
bookmark_border
എ​സ്.​പി ​​ഗ്രൂ​പ്പും സൈ​റ​സ്​ മി​സ്​​ട്രി​യും ടാ​റ്റ ഓ​ഹ​രി​ക​ൾ വി​ൽ​ക്കു​ന്ന​ത്​ കോ​ട​തി ത​ട​ഞ്ഞു
cancel

ന്യൂ​ഡ​ൽ​ഹി: ഷ​പൂ​ർ​ജി പ​ല്ല​ൻ​ജി ഗ്രൂ​പ്പും (എ​സ്.​പി) സൈ​റ​സ്​ മി​സ്​​ട്രി​യും ടാ​റ്റ സ​ൺ​സ്​ പ്രൈ​വ​റ്റ്​ ലി​മി​റ്റ​ഡി​ലു​ള്ള ഓ​ഹ​രി​ക​ൾ പ​ണ​യ​പ്പെ​ടു​ത്തു​ന്ന​തും കൈ​മാ​റ്റം ചെ​യ്യു​ന്ന​തും സു​പ്രീം​കോ​ട​തി ഒ​ക്​​ടോ​ബ​ർ 28 വ​രെ ത​ട​ഞ്ഞു.

അ​ടു​ത്ത വാ​ദം കേ​ൾ​ക്ക​ൽ അ​ന്നു ന​ട​ക്കും. ടാ​റ്റ സ​ൺ​സി​ൽ എ​സ്.​പി ഗ്രൂ​പ്പി​ന്​ 18.37 ശ​ത​മാ​നം ഓ​ഹ​രി​യു​ണ്ട്. ധ​ന​സ​മാ​ഹ​ര​ണ​ത്തി​നാ​യി ഈ ​ഓ​ഹ​രി പ​ണ​യ​പ്പെ​ടു​ത്താ​നു​ള്ള എ​സ്.​പി ഗ്രൂ​പ്പി​െൻറ നീ​ക്ക​ത്തി​നെ​തി​രെ ടാ​റ്റ സ​ൺ​സ്​ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

വി​വി​ധ മാ​ർ​ഗ​ങ്ങ​ൾ വ​ഴി 11,000 കോ​ടി സ​മാ​ഹ​രി​ക്കാ​നാ​ണ്​ എ​സ്.​പി ഗ്രൂ​പ്പ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​െൻറ ഭാ​ഗ​മാ​യി ടാ​റ്റ​യി​ലെ ഓ​ഹ​രി​യു​ടെ ഒ​രു ഭാ​ഗ​ത്തി​നു പ​ക​ര​മാ​യി​ ക​നേ​ഡി​യ​ൻ സ്​​ഥാ​പ​ന​വു​മാ​യി അ​വ​ർ 3,750 കോ​ടി​യു​ടെ ക​രാ​റു​ണ്ടാ​ക്കു​ക​യും ​ചെ​യ്​​തു. ഇ​വ​ർ​ക്ക്​ ടാ​റ്റ​യി​ൽ ല​ക്ഷം കോ​ടി​യി​ല​ധി​കം മൂ​ല്യ​ത്തി​െൻറ ഓ​ഹ​രി​യു​ണ്ടെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.

ഓ​ഹ​രി പ​ണ​യ​പ്പെ​ടു​ത്തു​ന്ന​തി​ൽ​നി​ന്ന്​ ടാ​റ്റ ​ഗ്രൂ​പ്​​ ത​ങ്ങ​ളെ ത​ട​യു​ക​യാ​ണെ​ന്ന്​ ടാ​റ്റ സ​ൺ​സ്​ മു​ൻ ചെ​യ​ർ​മാ​നും പ​ല്ല​ൻ​ജി മി​സ്​​ട്രി​യു​ടെ മ​ക​നു​മാ​യ സൈ​റ​സ്​ മി​സ്​​ട്രി സു​പ്രീം​കോ​ട​തി​യി​ൽ പ​റ​ഞ്ഞു. എ​ന്നാ​ൽ, എ​സ്.​പി ഗ്രൂ​പ്പി​െൻറ കൈ​വ​ശ​മു​ള്ള ഓ​ഹ​രി​ക​ൾ വാ​ങ്ങാ​ൻ ത​ങ്ങ​ൾ ത​യാ​റാ​ണെ​ന്ന്​ ടാ​റ്റ സ​ൺ​സ്​ അ​റി​യി​ച്ചു.

ടാ​റ്റ ​ഗ്രൂ​പ്പി​െൻറ ഹോ​ൾ​ഡി​ങ്​ ക​മ്പ​നി​യാ​യ ടാ​റ്റ സ​ൺ​സി​െൻറ ചെ​യ​ർ​മാ​നാ​യി​രു​ന്ന സൈ​റ​സ്​ മി​സ്​​ട്രി​യെ 2016ലാ​ണ്​ പു​റ​ത്താ​ക്കു​ന്ന​ത്.

Latest Video:

Show Full Article
TAGS:Shapoorji Pallonji Mistry tata group 
Next Story