നാല് ദിവസത്തിനുള്ളിൽ ഇലോൺ മസ്കിനുണ്ടായത് 1.97 ലക്ഷം കോടിയുടെ നഷ്ടം
text_fieldsവാഷിങ്ടൺ: ടെസ്ല സ്ഥാപകൻ ഇലോൺ മസ്കിന് നാല് ദിവസത്തിലുണ്ടായത് 1.97 ലക്ഷം കോടിയുടെ നഷ്ടം. ചരിത്രത്തിലാദ്യാമായാണ് ടെസ്ല മേധാവി ഇത്രയും വലിയ നഷ്ടം നേരിടുന്നത്. ഓഹരി വിലയിൽ ഇടിവുണ്ടായതാണ് മസ്കിന് വലിയ തിരിച്ചടിയായത്.
156.9 ബില്യൺ ഡോളർ ആസ്തിയോടെ ലോക കോടിശ്വരൻമാരുടെ പട്ടികയിൽ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന് പിന്നാലെ രണ്ടാം സ്ഥാനത്താണ് മസ്ക്. കഴിഞ്ഞയാഴ്ച ടെസ്ല ഓഹരികളിൽ 11 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഓഹരി വില 597.95 ഡോളറിലേക്ക് താഴ്ന്നിരുന്നു.
ഡിസംബറിന് ശേഷം ഇതാദ്യമായാണ് ടെസ്ലയുടെ ഓഹരി വില ഇത്രയും ഇടിയുന്നത്. വിൽപന സമ്മർദമാണ് ടെസ്ല ഓഹരികളുടെ വില ഇടിയുന്നതിനുള്ള പ്രധാന കാരണം. ജനുവരിയിലെ 837 ബില്യൺ ഡോളറിൽ നിന്ന് ടെസ്ലയുടെ വിപണി മൂലധനം 574 ബില്യൺ ഡോളറിലേക്ക് കൂപ്പുകുത്തിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

