Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightമോദി വഴങ്ങുമോ;...

മോദി വഴങ്ങുമോ; നികുതിയിളവിനായി പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ച്​ ടെസ്​ല

text_fields
bookmark_border
മോദി വഴങ്ങുമോ; നികുതിയിളവിനായി പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ച്​ ടെസ്​ല
cancel

ന്യൂഡൽഹി: നികുതിയിളവിനായി പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ച്​ ഇലോൺ മസ്​കിന്‍റെ ഉടമസ്ഥതയിലുള്ള ടെസ്​ല. ഇന്ത്യയിലേക്ക്​ കാറുകൾ ഇറക്കുമതി ചെയ്യു​േമ്പാൾ നികുതിയിളവ്​ വേണമെന്നാണ്​ ടെസ്​ലയുടെ ആവശ്യം. റോയി​േട്ടഴ്​സാണ്​ ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. എന്നാൽ, ഇന്ത്യയിലെ പ്രാദേശിക വാഹനനിർമ്മാതാക്കൾ തീരുമാനത്തെ എതിർക്കുകയാണ്​.

ഈ വർഷം ഇറക്കുമതി ചെയ്​ത കാറുകൾ ഇന്ത്യയിൽ വിൽക്കാൻ ടെസ്​ല തീരുമാനിച്ചിരുന്നു. എന്നാൽ, ഇന്ത്യയിലെ ഉയർന്ന നികുതിയാണ്​ അവർക്ക്​ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയെന്നും വ്യക്​തമാക്കിയിരുന്നു. കഴിഞ്ഞ ജൂലൈയിൽ തന്നെ നികുതി കുറക്കണമെന്ന ആവശ്യം ടെസ്​ല ഉയർത്തിയിരുന്നു. പക്ഷേ, ഇന്ത്യയിലെ പ്രാദേശിക ഉൽപാദകർ നികുതിയിളവിന്​ എതിരെ രംഗത്തെത്തുകയായിരുന്നു.

കഴിഞ്ഞ മാസം ടെസ്​ല ഇന്ത്യ പോളിസി തലവൻ മനോജ്​ ഖുരാനയുടെ നേതൃത്വത്തിൽ പ്രധാനമ​ന്ത്രിയുടെ ഓഫീസുമായി ഇതുസംബന്ധിച്ച്​ അടച്ചിട്ട മുറിയിൽ ചർച്ചയുണ്ടായിരുന്നു. ഉയർന്ന നികുതിയാണ്​ രാജ്യം ചുമത്തുന്നതെന്ന്​ വാദം ചർച്ചയിൽ ടെസ്​ല ഉയർത്തിരുന്നു.

നിലവിൽ 40,000 ഡോളറിൽ താഴെയുള്ള ഇറക്കുമതി ചെയ്യുന്ന ഇലക്​ട്രിക്​ വാഹനങ്ങൾക്ക്​ 60 ശതമാനം ഇറക്കുമതി തീരുവയാണ്​​ ഇന്ത്യ ചുമത്തുന്നത്​. 40,000 ഡോളറിന്​ മുകളിലുള്ളതിന്​ 100 ശതമാനം തീരുവയും ചുമത്തും. ഉയർന്ന നികുതി ടെസ്​ല കാറുകളുടെ വിൽപനയെ ബാധിക്കുമെന്നാണ്​ കമ്പനിയുടെ വാദം. നരേന്ദ്ര മോദി-ഇലോൺ മസ്​ക്​ കൂടിക്കാഴ്ചക്കും ടെസ്​ല അനുമതി തേടിയിട്ടുണ്ട്​. നിലവിൽ ടാറ്റ മോ​ട്ടോഴ്​സ്​ പോലുള്ള ഇന്ത്യൻ കമ്പനികൾ ഇലക്​ട്രിക്​ വാഹനങ്ങൾക്കായി വൻ തോതിൽ പണം മുടക്കിയിട്ടുണ്ട്​. ടെസ്​ലയുടെ വരവ്​ ഇന്ത്യൻ വാഹനനിർമ്മാതാക്കളെ എങ്ങനെ ബാധിക്കുമെന്ന്​ ആശങ്കയുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Elon Musk
News Summary - Tesla Goes To PM's Office, Requests Tax Cut On Electric Vehicles: Report
Next Story