Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightലോകത്തെ രണ്ടാമത്തെ...

ലോകത്തെ രണ്ടാമത്തെ മൂല്യമേറിയ ഐ.ടി ബ്രാൻഡായി ടി.സി.എസ്​

text_fields
bookmark_border
ലോകത്തെ രണ്ടാമത്തെ മൂല്യമേറിയ ഐ.ടി ബ്രാൻഡായി ടി.സി.എസ്​
cancel

മുംബൈ: ലോകത്തെ രണ്ടാമത്തെ മൂല്യമേറിയ ഐ.ടി ​ബ്രാൻഡായി ഇന്ത്യൻ കമ്പനി ടി.സി.എസ്​. ബ്രാൻഡ്​ ഫിനാൻസ്​ എന്ന സ്ഥാപനത്തി​െൻറ റിപ്പോർട്ടിലാണ്​ ടി.സി.എസ്​ രണ്ടാമത്തെ വലിയ ബ്രാൻഡായത്​.

അതിവേഗം വളരുന്ന ഐ.ടി കമ്പനിയായി ഇൻഫോസി​സിനേയും തെരഞ്ഞെടുത്തിട്ടുണ്ട്​. ബ്രാൻഡ്​ മൂല്യത്തിൽ കഴിഞ്ഞ വർഷം 52 ശതമാനം വളർച്ചയാണ്​ ഇൻഫോസിസിന്​ ഉണ്ടായത്​. 2020ന്​ ശേഷം 80 ശതമാനം വളർച്ച കമ്പനിക്കുണ്ടായി. ടി.സി.എസി​േൻറയും ഇൻ​ഫോസിസി​േൻറയും വളർച്ച ലിസ്​റ്റിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന​ ഐ.ബി.എമ്മി​നെ നാലം സ്ഥാനത്തേക്ക്​ പിന്തള്ളി. ഐ.ബി.എമ്മി​െൻറ ബ്രാൻഡ്​ മൂല്യത്തിൽ 34 ശതമാനം കുറവുണ്ടായി.

ഇൻഫോസിസിനും ടി.സി.എസിനും പുറമേ മറ്റ്​ ചില ഐ.ടി കമ്പനികളും ലിസ്​റ്റിൽ ആദ്യ 25ൽ ഇടംപിടിച്ചിട്ടുണ്ട്​. വിപ്രോ ഏഴാമതായും ടെക്​ മഹീന്ദ്ര 15ാമതായും ​എൽ&ടി ഇൻഫോടെക്​ 22ാമതായും ലിസ്​റ്റിൽ ഇടംകണ്ടെത്തി. ബിസിനസ്​ പെർഫോമൻസ്​, വിവിധ കമ്പനികളുമായുള്ള കൂട്ടുകെട്ട്​ എന്നിവ അടിസ്ഥാനമാക്കിയാണ്​ ടി.സി.എസിന്​ രണ്ടാം റാങ്ക്​ നൽകിയതെന്ന്​ റാങ്കിങ്​ തയാറാക്കിയ ബ്രാൻഡ്​ ഫിനാൻസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​TCS
News Summary - TCS world's second most valuable IT brand, Infosys fastest growing: Report
Next Story