Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightകോവിഡിനിടയിൽ...

കോവിഡിനിടയിൽ ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ച്​ ടി.സി.എസ്; ആറ്​ മാസത്തിനിടെ രണ്ടാമത്തെ വർധന

text_fields
bookmark_border
tcs
cancel

ബംഗളൂരു: കോവിഡിനിടയിൽ വീണ്ടും ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ച്​ ഐ.ടി ഭീമൻ ടാറ്റ കൺസൾട്ടൻസി സർവീസ്​. ആറ്​ മാസത്തിനിടെ ഇത്​ രണ്ടാം തവണയാണ്​ ടി.സി.എസ്​ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുന്നത്​. 4.7 ലക്ഷം ജീവനക്കാർക്ക്​ കോവിഡ്​ കാലത്ത്​ വളർച്ച നൽകുകയാണ്​ ലക്ഷ്യമെന്ന്​ ടി.സി.എസ്​ പ്രതികരിച്ചു.

ഒക്​ടോബർ ഒന്നിനാണ്​ ഇതിന്​ മുമ്പായി ടി.സി.എസ്​ ശമ്പളം വർധിപ്പിച്ചത്​. ഏപ്രിൽ മുതൽ ടി.സി.എസിലെ ശമ്പള വർധനവ്​ നിലവിൽ വരും. 12 മുതൽ 14 ശതമാനം വരെയാണ്​ ശമ്പള വർധനവ്​. സാധാരണയായി ആറ്​ മുതൽ എട്ട്​ ശതമാനം വരെ ശമ്പള വർധനവാണ്​ ടി.സി.എസ്​ നൽകാറ്​.

കമ്പനിയിലെ ജോലികയറ്റവും സാധാരണ പോലെ നടക്കുമെന്ന്​ ടി.സി.എസ്​ അറിയിച്ചിട്ടുണ്ട്​. ജീവനക്കാരോടുള്ള പ്രതിബദ്ധതയാണ്​ ശമ്പളവർധനവിലൂടെ ടി.സി.എസ്​ നിർവഹിച്ചതെന്നും കമ്പനി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salary hike​TCS
News Summary - TCS rolls out second salary hike in six months for over 4.7 lakh staff
Next Story