Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightഎയർ ഇന്ത്യയെ വാങ്ങാൻ...

എയർ ഇന്ത്യയെ വാങ്ങാൻ താൽപര്യപത്രം സമർപ്പിച്ച്​ ടാറ്റ

text_fields
bookmark_border
എയർ ഇന്ത്യയെ വാങ്ങാൻ താൽപര്യപത്രം സമർപ്പിച്ച്​ ടാറ്റ
cancel

ന്യൂഡൽഹി: കടക്കെണിയിൽ അകപ്പെട്ട്​ പ്രതിസന്ധിയിലായ എയർ ഇന്ത്യയെ വാങ്ങാൻ താൽപര്യപത്രം സമർപ്പിച്ച്​ ടാറ്റ​. ലേലത്തിന്​ അപേക്ഷ നൽകാനുള്ള അവസാന തീയതിയായ സെപ്​റ്റംബർ 15ന്​ ടാറ്റ ഗ്രൂപ്പ്​ അപേക്ഷ നൽകിയെന്നാണ്​ റിപ്പോർട്ട്​. ടാറ്റക്കൊപ്പം സ്​പൈസ്​ജെറ്റാണ്​ എയർ ഇന്ത്യയെ സ്വന്തമാക്കാനുള്ള പോരാട്ടത്തിൽ മുൻപന്തിയിലുള്ളതെന്നാണ്​ വാർത്തകൾ​.

എയർ ഇന്ത്യ, എയർ ഇന്ത്യ എക്​സ്​പ്രസ്​ കമ്പനികളുടെ 100 ശതമാനം ഒാഹരിയും വിൽക്കാനാണ്​ കേന്ദ്രസർക്കാറിന്‍റെ പദ്ധതി. ഗ്രൗണ്ട്​ ഹാൻഡലിങ്​ കമ്പനിയായ എയർ ഇന്ത്യ സാറ്റ്​സ്​ എയർപോർട്ട്​ സർവീസ്​ പ്രൈവറ്റ്​ ലിമിറ്റഡിലെ 50 ശതമാനം ഓഹരിയും സർക്കാർ വിൽക്കും.

എയർ ഇന്ത്യയുടെ ഓഹരി വിൽപനക്ക്​ അപേക്ഷ നൽകാനുള്ള അവസാന തീയതി നീട്ടില്ലെന്ന്​ വ്യോമയാന മന്ത്രി ജോതിരാദിത്യ സിന്ധ്യ വ്യക്​തമാക്കിയിരുന്നു. നിലവിൽ 43,000 കോടിയാണ്​ എയർ ഇന്ത്യയുടെ ബാധ്യത. ഇതിൽ 22,000 കോടി എയർ ഇന്ത്യ അസറ്റ്​ ഹോൾഡിങ്​ ലിമിറ്റഡിലേക്ക്​ മാറ്റിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air india
News Summary - Tatas Submit Bid For Air India Sale, Say Sources
Next Story