Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightകോവിഡ്​...

കോവിഡ്​ ജീവനെടുത്താലും ശമ്പളം തുടരും; ജീവനക്കാരുടെ കുടുംബങ്ങൾക്ക്​ സാമൂഹിക സുരക്ഷാ പദ്ധതികളുമായി ടാറ്റാ സ്റ്റീൽ

text_fields
bookmark_border
കോവിഡ്​ ജീവനെടുത്താലും ശമ്പളം തുടരും; ജീവനക്കാരുടെ കുടുംബങ്ങൾക്ക്​ സാമൂഹിക സുരക്ഷാ പദ്ധതികളുമായി ടാറ്റാ സ്റ്റീൽ
cancel

മുംബൈ: കോവിഡ് ബാധിതരായ ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്കായി സാമൂഹിക സുരക്ഷാ പദ്ധതികള്‍ പ്രഖ്യാപിച്ച് ടാറ്റാ സ്റ്റീല്‍. കോവിഡ് പ്രതിസന്ധിയുടെ കാലത്ത്​ തങ്ങളുടെ ജീവനക്കാർക്കൊപ്പം അവരുടെ കുടുംബങ്ങളുടെ ഭാവി കൂടി പരിഗണിച്ചാണ്​ ടാറ്റയുടെ പുതിയ നീക്കം. പദ്ധതി പ്രകാരം കമ്പനിയിലെ ഏതെങ്കിലും ജീവനക്കാരന്‍ കോവിഡ്​ ബാധിച്ച്​ മരിച്ചാല്‍ അയാൾ അവസാനം വാങ്ങിയ ശമ്പളം എത്രയാണോ അത് കുടുംബാംഗങ്ങള്‍ക്ക് തുടര്‍ന്നും നല്‍കുമെന്നാണ്​ പ്രഖ്യാപിച്ചിരിക്കുന്നത്​.

ജീവനക്കാരന് 60 വയസ്സ് തികയുന്നത് വരെ ഇത് തുടരാനാണ്​ തീരുമാനം. കുടുംബത്തിന് മെഡിക്കല്‍ ആനുകൂല്യങ്ങളും ഭവന സൗകര്യങ്ങളും ലഭ്യമായിരിക്കും. ഇതിനൊപ്പം ജീവനക്കാര​െൻറ കുട്ടികളുടെ ബിരുദം വരെയുള്ള വിദ്യഭ്യാസ ചെലവും കമ്പനി വഹിച്ചേക്കും. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് ടാറ്റ സ്റ്റീൽസ് നിർണായകമായ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്​. അതോടെ നിരവധി പേരാണ് കമ്പനിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

കമ്പനിയുടെ പ്രവർത്തനങ്ങളിൽ മികച്ച സംഭാവനകൾ നൽകിയിട്ടുള്ള ജീവനക്കാരെ എല്ലാ വിധത്തിലും പിന്തുണക്കുമെന്നും അവരുടെ സുരക്ഷക്കും സൗഖ്യത്തിനും വേണ്ടി എല്ലായ്​പ്പോഴും ടാറ്റ സ്റ്റീൽ കുടുംബം നിലകൊള്ളുമെന്നും പ്രസ്താവനയിൽ ടാറ്റാ സ്റ്റീൽ വ്യക്​തമാക്കുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയിലുള്ള ടാറ്റ മുമ്പും ജീവനക്കാരുടെ ക്ഷേമത്തിന്​ വേണ്ടി മികച്ച പദ്ധതികൾ നടപ്പിലാക്ക​ കൈയ്യടി നേടിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tata Steel​Covid 19social security schemes
News Summary - Tata Steel will Continue Salary For Families Of Employees Who Die Of Covid 19
Next Story