എസ്.ബി.ഐയുടെ അറ്റാദായത്തിൽ വൻ വർധന; ഓഹരി വില കുതിച്ചു
text_fieldsന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐയുടെ അറ്റാദായത്തിൽ വൻ വർധന. സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ എസ്.ബി.ഐയുടെ അറ്റാദായം 7,626 കോടിയായാണ് വർധിച്ചത്. ഒരു ബാങ്ക് നേടുന്ന ഏറ്റവും വലിയ ലാഭമാണിത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുേമ്പാൾ 67 ശതമാനം വർധനയാണ് അറ്റാദായത്തിൽ ഉണ്ടായത്. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ 4,574.16 കോടിയായിരുന്നു എസ്.ബി.ഐയുടെ അറ്റാദായം. നിഷ്ക്രിയ വായ്പകളുടെ തോത് കുറഞ്ഞതാണ് എസ്.ബി.ഐക്ക് തുണയായത്.
നിഷ്ക്രിയ വായ്പകളിൽ 46 ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്. 5030 കോടിയിൽ നിന്ന് നിഷ്ക്രിയ വായ്പകൾ 2,699 കോടിയായി കുറഞ്ഞു. പലിശയിൽ നിന്നുള്ള എസ്.ബി.ഐയുടെ വരുമാനം 29 ശതമാനം ഉയർന്നിട്ടുണ്ട്. 31,183.9 േകാടിയാണ് എസ്.ബി.ഐയുടെ പലിശയിൽ നിന്നുള്ള വരുമാനം. സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിച്ചതിലും വലിയ മുന്നേറ്റമാണ് എസ്.ബി.ഐക്ക് ഉണ്ടായിരിക്കുന്നത്.
വൻ മുന്നേറ്റമുണ്ടായതോടെ എസ്.ബി.ഐയുടെ ഓഹരി വില ഉയർന്നിട്ടുണ്ട്. 1.94 ശതമാനം നേട്ടത്തോടെയാണ് ഓഹരി വിപണികളിൽ എസ്.ബി.ഐയുടെ വ്യാപാരം പുരോഗമിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

