Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Reliance Industries
cancel
Homechevron_rightBusinesschevron_rightCorporateschevron_rightകോവിഡ്​ ബാധിച്ച്​...

കോവിഡ്​ ബാധിച്ച്​ മരിച്ച ജീവനക്കാരുടെ ആശ്രിതർക്ക്​ അഞ്ചുവർഷത്തേക്ക്​ ശമ്പളം -റിലയൻസ്​ ഇൻഡസ്​​ട്രീസ്​

text_fields
bookmark_border

മുംബൈ: കോവിഡിന്​ ഇരയായ ജീവനക്കാരുടെ ആശ്രിതർക്ക്​​ അടുത്ത അഞ്ചുവർഷത്തേക്ക്​ ശമ്പളം നൽകുമെന്ന്​ റിലയൻസ്​ ഇൻഡസ്​ട്രീസ്​. കോവിഡ്​ സാഹചര്യത്തിൽ നിരവധി ആനുകൂല്യങ്ങൾ റിലയൻസ്​ ജീവനക്കാർക്കായി പ്രഖ്യാപിച്ചിരുന്നു. അതിന്‍റെ ഭാഗമായാണ്​ പുതിയ പ്രഖ്യാപനവും.

കോവിഡ്​ ബാധിച്ച ജീവനക്കാർക്ക്​ അവധി അനുവദിച്ച്​ ലിബറൽ നയം റിലയൻസ്​ സ്വീകരിച്ചിരുന്നു. അടിയന്തര സാഹചര്യങ്ങളിൽ പലിശ രഹിത ശമ്പളം മുൻകൂറായി മൂന്നുമാസത്തേക്ക്​ സാമ്പത്തിക സഹായവും നൽകിയിരുന്നു. ജീവനക്കാർക്ക്​ അത്യാഹിതം സംഭവിച്ചാൽ കുടുംബത്തിന്​ സാമ്പത്തിക പിന്തുണ നൽകുകയും കുട്ടികളുടെ പഠന ചിലവ്​ ഏറ്റെടുക്കുകയും ചെയ്യും' -റിലയൻസിന്‍റെ വാർഷിക റിപ്പോർട്ടിൽ പറയുന്നു.

ജീവനക്കാരുടെ മക്കളുടെ ബിരുദപഠനം വരെ ട്യൂഷൻ ഫീസ്​, ഹോസ്റ്റൽ ഫീസ്​, പുസ്​തക ചിലവുകൾ എന്നിവ റിലയൻസ്​ ഫാമിലി സപ്പോർട്ട്​ ആൻഡ്​ വെൽഫെയർ സ്​കീം നിർവഹിക്കും. ജീവനക്കാരുടെ പങ്കാളികൾ, മാതാപിതാക്കൾ, കുട്ടികൾ എന്നിവരുടെ ആശുപത്രി ചിലവും കമ്പനി വഹിക്കുമെന്നും വാഗ്​ദാനം ചെയ്​തു.

കോവിഡ്​ ബാധിച്ച ജീവനക്കാർ ശാരീരികമായും മാനസികമായും ആരോഗ്യം വീണ്ടെടുക്കുന്നതുവരെ അവധി അനുവദിക്കുമെന്ന്​ റിലയൻസ്​ വ്യക്തമാക്കിയിരുന്നു.

നേരത്തേ ജീവനക്കാർക്കും അവരുടെ കുടുംബത്തിനും വാക്​സിനേഷൻ നടപടികൾ റിലയൻസ്​ ആരംഭിച്ചിരുന്നു. ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനാണ്​ ആർ -സുരക്ഷ പദ്ധതിയെന്നും റിലയൻസ്​ അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reliance industriesMukesh Ambani
News Summary - RIL to pay 5 yrs' salary to families of staff who died of COVID-19
Next Story