Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റിലയൻസിന്റെ അറ്റാദായത്തിൽ 38 ശതമാനം വർധന
text_fieldsbookmark_border
മുംബൈ: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ അറ്റാദായത്തിൽ 37.90 ശതമാനം വർധന. കഴിഞ്ഞ വർഷവുമായി താതമ്യം ചെയ്യുമ്പോഴാണ് അറ്റാദായത്തിൽ വർധന രേഖപ്പെടുത്തിയത്. 20,539 കോടിയാണ് ഡിസംബറിൽ അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിലെ അറ്റാദായം.
കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ റിലയൻസിന്റെ അറ്റാദായം 14,894 കോടിയായിരുന്നു. റിലയൻസ് റീടെയിലിന്റെ ലാഭം 23 ശതമാനവും ടെലികോമിന്റേത് 8.9 ശതമാനവും ഉയർന്നുവെന്ന് കമ്പനി അറിയിച്ചു.കമ്പനിയുടെ ആകെ വരുമാനത്തിൽ 54.25 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി.
കോവിഡ് ലോക്ഡൗണിന് ശേഷം സമ്പദ്വ്യവസ്ഥ സാധാരണ നിലയിലായതും ഉപഭോഗം ഉയർന്നതും റിലയൻസിന് ഗുണകരമായെന്നാണ് വിലയിരുത്തൽ. കമ്പനി ചെയർമാൻ മുകേഷ് അംബാനിയും ഇതേ അഭിപ്രായം തന്നെയാണ് പ്രകടിപ്പിച്ചത്.
Next Story

