സ്വിഗ്ഗിയിലും കൂട്ടപ്പിരിച്ചുവിടൽ
text_fieldsന്യൂഡൽഹി: ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി 380 ജീവനക്കാരെ പിരിച്ചുവിട്ടു. സാമ്പത്തിക സാഹചര്യങ്ങൾ മോശമായ പശ്ചാത്തലത്തിലാണ് തീരുമാനമെന്നും കടുത്ത നടപടിയിലേക്ക് പോകേണ്ടിവന്നതിൽ ദുഃഖമുണ്ടെന്നും ജീവനക്കാർക്കയച്ച ഇ-മെയിലിൽ സി.ഇ.ഒ ശ്രീഹർഷ മജെറ്റി പറഞ്ഞു.
പിരിച്ചുവിട്ട ജീവനക്കാർക്ക് സഹായ പദ്ധതി കമ്പനി ഏർപ്പെടുത്തും. കമ്പനി ലക്ഷ്യമിട്ടതനുസരിച്ചുള്ള വളർച്ചനിരക്ക് കൈവരിക്കാൻ പറ്റാത്ത സാഹചര്യത്തിൽ ചെലവുകുറക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓഫിസടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് വേണ്ടിവരുന്ന ചെലവുകളിൽ ഇപ്പോൾതന്നെ കുറവുവരുത്തിയിട്ടുണ്ട്. ജീവനക്കാരുടെ സേവന കാലാവധിയും ഗ്രേഡും അടിസ്ഥാനമാക്കി മൂന്നുമുതൽ ആറുമാസം വരെ ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകുമെന്നും കമ്പനി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

