Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightവാക്​സിൻ ലഭ്യതയറിയാൻ...

വാക്​സിൻ ലഭ്യതയറിയാൻ സംവിധാനമൊരുക്കി റിലയൻസ്​ ജിയോ

text_fields
bookmark_border
വാക്​സിൻ ലഭ്യതയറിയാൻ സംവിധാനമൊരുക്കി റിലയൻസ്​ ജിയോ
cancel

ന്യൂഡൽഹി: രാജ്യത്തെ വാക്​സിൻ ലഭ്യതയറിയാൻ സംവിധാനമൊരുക്കി ടെലികോം സേവനദാതാക്കളായ റിലയൻസ്​ ജിയോ. വാട്​സാപ്പി​െൻറ സഹായത്തോടെ ഉപയോക്​താക്കൾ വാക്​സിൻ വിവരങ്ങൾ നൽകുന്ന സംവിധാനത്തിനാണ്​ ജിയോ തുടക്കം കുറിച്ചിരിക്കുന്നത്​.

7000770007 എന്ന നമ്പറിൽ hi എന്ന വാട്​സാപ്പ്​ മെസേജ്​ അയച്ചാൽ വാക്​സിൻ ലഭ്യത അറിയുമെന്നാണ്​ ജിയോയുടെ അവകാശവാദം. പിൻകോഡ്​ നൽകിയാൽ ഒരു പ്രദേശത്തെ വാക്​സിൻ ലഭ്യതയിൽ ജിയോ വിവരങ്ങൾ നൽകും. നേരത്തെ റിച്ചാർജ്​, പേയ്​മെൻറുകൾ എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക്​ മറുപടി നൽകിയിരുന്ന ജിയോയുടെ വാട്​സാപ്പ്​ ബിസിനസ്​ അക്കൗണ്ടിൽ വാക്​സിൻ ലഭ്യത അറിയാനുള്ള സംവിധാനം കൂടി കൂട്ടിച്ചേർക്കുകയായിരുന്നു.

കോവിഡ്​ രണ്ടാം തരംഗത്തി​െൻറ സാഹചര്യത്തിൽ 300 മിനിട്ട്​ സൗജന്യ കോളുകൾ നൽകുമെന്ന്​ ജിയോ പ്രഖ്യാപിച്ചിരുന്നു. കോവിഡ്​ മൂലം റീചാർജ്​ ചെയ്യാൻ കഴിയാത്തവർക്ക്​ ആനുകൂല്യം നൽകുമെന്നാണ്​ കമ്പനി അറിയിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid vaccine
News Summary - Reliance Jio to help users find Covid vaccine availability details on WhatsApp
Next Story