Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightഫ്യൂച്ചർ...

ഫ്യൂച്ചർ ഗ്രൂപ്പുമായുള്ള ഇടപാട്​ തുണയായി; ഓഹരി വിപണിക്കൊപ്പം കുതിച്ച്​ റിലയൻസ്​

text_fields
bookmark_border
Mukesh Ambani
cancel

മുംബൈ: ഓഹരി വിപണിയിൽ​ റെക്കോർഡ്​ നേട്ടമുണ്ടായ ദിവസം വലിയ മുന്നേറ്റം നടത്തി റിലയൻസ്​ ഇൻഡസ്​ട്രീസും. രണ്ട്​ ശതമാനം നേട്ടമാണ്​ ഓഹരി വിപണിയിൽ റിലയൻസിന്​ ഉണ്ടായത്​. ബോംബെ സ്​റ്റോക്​ എക്​സ്​ചേഞ്ചിൽ 43 രൂപ നേട്ടത്തോടെ 2,097.85 രൂപയിലാണ്​ റിലയൻസ്​ വ്യാപാരം അവസാനിപ്പിച്ചത്​. 2.09 ശതമാനം നേട്ടമാണ്​ കമ്പനിക്കുണ്ടായത്​.

ഫ്യൂച്ചർ ഗ്രൂപ്പുമായുള്ള ഇടപാടിന്​ സെബി അനുമതി നൽകിയതാണ്​ റിലയൻസിന്​ ഗുണകരമായത്​. ആമസോണിന്‍റെ ശക്​തമായ എതിർപ്പിനിടെയായിരുന്നു റിലയൻസ്​-ഫ്യൂച്ചർ ​ഗ്രൂപ്പ്​ ഇടപാടിന്​ അനുമതി ലഭിച്ചത്​. ഇതിന്​ ഓഹരി വിപണിയിൽ കമ്പനിയുടെ കുതിപ്പിന്​ ഊർജം പകർന്നു.

അ​േതസമയം, റിലയൻസ്​-ഫ്യൂച്ചർ ഗ്രൂപ്പ്​ ഇടപാടിന്​ തടയിടാൻ നിയമപരമായ വഴിയിൽ മുന്നോട്ട്​ പോകുമെന്ന്​ ആമസോൺ പ്രതികരിച്ചു. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ്​ കിഷോർ ബിയാനിയുടെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചർ ഗ്രൂപ്പുമായി റിലയൻസ്​ റീടെയിൽ 24,713 കോടിയുടെ പ്രഖ്യാപിച്ചത്​.

Show Full Article
TAGS:Relaince industry mukesh ambani 
News Summary - Reliance Industries Rises Nearly 2% On Sebi's Nod For Reliance-Future Group Deal
Next Story