Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightറിലയൻസിന്‍റെ...

റിലയൻസിന്‍റെ അറ്റാദായത്തിൽ വൻ വർധന

text_fields
bookmark_border
Mukesh Ambani
cancel

മുംബൈ: മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ ഇൻഡസ്ട്രീസിന്‍റെ അറ്റാദായത്തിൽ വൻ വർധന. 13,680 കോടിയാണ്​ റിലയസിന്‍റെ രണ്ടാം പാദത്തിലെ അറ്റാദായം. കഴിഞ്ഞ വർഷം രണ്ടാം പാദവുമായി താരതമ്യം ചെയ്യു​േമ്പാൾ 42.99 ശതമാനം വർധനയാണ്​ റിലയൻസിന്‍റെ അറ്റാദായത്തിലുണ്ടായത്​. എണ്ണവിപണയിൽ നിന്നുള്ള നേട്ടമാണ്​ ഇക്കുറിയും റിലയൻസിനെ തുണച്ചത്​.

കമ്പനിയുടെ വരുമാനത്തിൽ 48 ശതമാനം വർധനയും രേഖപ്പെടുത്തി. ഓപ്പറേഷൻസിൽ നിന്നുള്ള വരുമാനം 1.74 കോടിയായാണ്​ വർധിച്ചത്​. വിപണിയിലെ പ്രതീക്ഷിച്ചതിലും വലിയ നേട്ടമാണ്​ റിലയൻസിന്​ ഉണ്ടായിരിക്കുന്നത്​.

സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ റിലയൻസിന്​ മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന്​ ചെയർമാൻ മുകേഷ്​ അംബാനി പറഞ്ഞു. ഞങ്ങളുടെ വ്യവസായത്തിന്‍റെ കരുത്തും ഇന്ത്യൻ ആഗോള സമ്പദ്​വ്യവസ്ഥകളുടെ തിരിച്ചു വരവും റിലയൻസിന്‍റെ അറ്റാദായത്തിൽ പ്രതിഫലിച്ചുവെന്നും മുകേഷ്​ അംബാനി കൂട്ടിച്ചേർത്തു.

Show Full Article
TAGS:mukesh ambani Relaince industries 
News Summary - Reliance Industries Profit Rises 43% To ₹ 13,680 Crore In September Quarter
Next Story