Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുബൈയിലെ ഏറ്റവും വില കൂടിയ വീടുകളിലൊന്ന് സ്വന്തമാക്കി മുകേഷ് അംബാനി

text_fields
bookmark_border
Mukesh Ambani
cancel

ദുബൈ: നഗരത്തിലെ ഏറ്റവും വില കൂടിയ വീടുകളിലൊന്ന് സ്വന്തമാക്കി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. 639 കോടി രൂപ വില വരുന്ന കടലോര വില്ലയാണ് അംബാനി വാങ്ങിയത്. പാം ജുമൈറയിലാണ് വില്ല സ്ഥിതി ചെയ്യുന്നത്.

ഇളയമകൻ ആനന്ദ് അംബാനിക്ക് വേണ്ടിയാണ് വില്ല സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. 10 ബെഡ്റൂമുകളുള്ള വില്ലയിൽ പ്രൈവറ്റ് സ്പായും ഇൻഡോർ, ഔട്ട്ഡോർ പൂളുകളുമുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, വില്ല വാങ്ങിയത് മുകേഷ് അംബാനിയാണെന്ന് അവർ സ്ഥിരീകരിച്ചിട്ടില്ല.

ശതകോടിശ്വരൻമാരുടെ ഇഷ്ട ലൊക്കേഷനാണ് ദുബൈ. ബ്രിട്ടീഷ് ഫുട്ബാൾ താരം ഡേവിഡ് ബെക്കാം, ഭാര്യ വിക്ടോറിയ, ബോളിവുഡ് താരം ഷാരൂഖ് ഖാൻ എന്നിവരെല്ലാം അംബാനിയുടെ അയൽക്കാരാണ്. നേരത്തെ 79 മില്യൺ ഡോളർ മുടക്കി മകൻ ആകാശിനായി അംബാനി യു.കെയിൽ വീട് വാങ്ങിയിരുന്നു. വർഷങ്ങളായി റിയൽ എസ്റ്റേറ്റ് മേഖലയിൽ അംബാനി വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് ദുബൈയിലേയും നിക്ഷേപം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Reliance Industries buys $80-million beach-side villa in Dubai
Next Story