ൈഹഡ്രജൻ ഇന്ധനമാകും; നീക്കത്തിന് പിന്നിൽ അംബാനിയും അദാനിയും
text_fieldsന്യൂഡൽഹി: രാജ്യത്ത് ഹൈഡ്രജൻ ഇന്ധനം വ്യാപകമാക്കാനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ട് പ്രമുഖ വ്യവസായികൾ. റിലയൻസ് ഇൻഡ്സ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും ഗൗതം അദാനിയുമാണ് ഹൈഡ്രജനെ ബദൽ ഇന്ധനമായി വികസിപ്പിക്കാൻ ഒരുങ്ങുന്നത്. ഇവർക്കൊപ്പം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, എൻ.ടി.പി.സി എന്നിവരുമുണ്ട്. രാജ്യത്ത് കാർബൺ മുക്ത ഇന്ധനം അവതരിപ്പിക്കുക ലക്ഷ്യമിട്ടാണ് നീക്കം.
ഹൈഡ്രജൻ ലോകത്തിന്‍റെ ഊജാവശ്യങ്ങൾ നിറവേറ്റുമെന്നാണ് പ്രതീക്ഷയാണ് വിദഗ്ധർ പുലർത്തുന്നത്. ഇതിന്‍റെ ഭാഗമായാണ് നാഷണൽ ഹൈഡ്രജൻ മിഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ൈഹഡ്രജനാണ് ലോകത്തിന്‍റെ ഭാവി. നാഷണൽ ഹൈഡ്രജൻ മിഷന്‍റെ പ്രഖ്യാപനം നടത്തുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഗതാഗതരംഗത്തിന് പുറമേ കെമിക്കൽസ്, അയൺ, സ്റ്റീൽ, ഹീറ്റിങ്, പവർ തുടങ്ങിയ സെക്ടറുകളിലും ഹൈഡ്രജൻ ഉപയോഗിക്കാം.
2035നകം കാർബൺ മുക്തമാകുന്നതിന്റെ ഭാഗമായി രാജ്യത്ത് ഹൈഡ്രജൻ വ്യാപിപ്പിക്കുമെന്ന് മുകേഷ് അംബാനി നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാർച്ചിൽ അദാനി ഗ്രൂപ്പ് ഗ്രീൻഹൈഡ്രജൻ വ്യാപിപ്പിക്കുന്നതിനന്‍റെ ഭാഗമായി ചില ഏറ്റെടുക്കലുകൾ നടത്തിയിരുന്നു. ഐ.ഒ.സി അവരുടെ മഥുരയിലെ പ്ലാന്‍റിൽ ഗ്രീൻ ഹൈഡ്രജൻ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ്.