Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightജോലി സ്ഥലവും സമയവും...

ജോലി സ്ഥലവും സമയവും ജീവനക്കാർക്ക്​ തീരുമാനിക്കാം; മാറ്റത്തിനൊരുങ്ങി മൈക്രോസോഫ്​റ്റ്​

text_fields
bookmark_border
ജോലി സ്ഥലവും സമയവും ജീവനക്കാർക്ക്​ തീരുമാനിക്കാം; മാറ്റത്തിനൊരുങ്ങി മൈക്രോസോഫ്​റ്റ്​
cancel

സിയാറ്റിൽ: ചില ജീവനക്കാർക്ക്​ വീട്ടിലിരുന്ന്​ ജോലി ചെയ്യാവുന്ന സൗകര്യം സ്ഥിരമായി നൽകാനൊരുങ്ങി ടെക്​ ഭീമൻ മൈക്രോസോഫ്​റ്റ്​. കോവിഡിന്​ ശേഷമുള്ള കമ്പനിയുടെ പ്രവർത്തനങ്ങൾക്കായി പ്രത്യേക മാർഗനിർദേശം മൈക്രോസോഫ്​റ്റ്​ പുറത്തിറക്കി. കമ്പനിയിൽ ​വരാതെ ദൂരസ്ഥലങ്ങളിലിരുന്ന്​ ജോലി ചെയ്യാനുള്ള സംവിധാനം പരമാവധി ജീവനക്കാർക്ക്​ നൽകുമെന്നാണ്​ മൈക്രോസോഫ്​റ്റ്​ അറിയിച്ചിരിക്കുന്നത്​.

ആഴ്​ചയിലെ ജോലി ദിനങ്ങളുടെ പകുതിയെങ്കിലും വീട്ടിലിരുന്ന്​ ജോലി ചെയ്യാൻ അനുവദിക്കും. മാനേജർ തസ്​തികയിലുള്ളവർക്ക്​ മുഴുവൻ സമയവും വീട്ടിലിരുന്ന്​ ജോലി ചെയ്യാനുള്ള അനുവാദം നൽകുമെന്നും കമ്പനി വ്യക്​തമാക്കി. ജീവനക്കാരുടെ താൽപര്യങ്ങളും ബിസിനസ്​ ആവശ്യങ്ങളും ഒരുമിച്ച്​ മുന്നോട്ട്​ കൊണ്ടു പോകുന്ന ഒരു ജോലി സംസ്​കാരം ഉണ്ടാക്കാനാണ്​ ശ്രമമെന്ന്​ മൈക്രോസോഫ്​റ്റ്​ അവരുടെ ഔദ്യോഗിക ബ്ലോഗിൽ കുറിച്ചു.

ഇതി​െൻറ ഭാഗമായി ജീവനക്കാർക്ക്​ കമ്പനിയെ അറിയിച്ച്​ ജോലിസ്ഥലം, സമയം എന്നിവയെല്ലാം മാറ്റാമെന്ന്​ കമ്പനിയുടെ ചീഫ്​ പീപ്പിൾസ്​ ഓഫീസർ കാത്തലീൻ ഹോഗൻ പറഞ്ഞു. മറ്റ്​ സ്ഥലങ്ങളിലിരുന്ന്​ ജോലി ചെയ്യുന്നവർക്ക്​ ഓഫീസ്​ തുടങ്ങാനുള്ള പണം മൈക്രോസോഫ്​റ്റ്​ നൽകും. സൗകര്യമുള്ള സമയങ്ങളിൽ ജോലി ചെയ്യാനും അനുവദിക്കും. എന്നാൽ, അവരുടെ വ്യക്​തിപരമായ മറ്റ്​ ചെലവുകൾക്ക്​ പണം മുടക്കില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:microsoft​Covid 19
News Summary - Permanent Work-from-Home, Flexible Working Hrs: Microsoft's New 'Hybrid' Policy for Post Virus World
Next Story