Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightഇന്ത്യയിൽ റെക്കോർഡ്​...

ഇന്ത്യയിൽ റെക്കോർഡ്​ വില; അന്താരാഷ്​ട്ര വിപണിയിൽ എണ്ണവില കുറയുന്നു

text_fields
bookmark_border
ഇന്ത്യയിൽ റെക്കോർഡ്​ വില; അന്താരാഷ്​ട്ര വിപണിയിൽ എണ്ണവില കുറയുന്നു
cancel

വാഷിങ്​ടൺ: ഇന്ത്യയിൽ റെക്കോർഡുകൾ തകർത്ത്​ പെട്രോൾ-ഡീസൽ വില ഉയരു​േമ്പാഴും അന്താരാഷ്​ട്ര വിപണിയിൽ എണ്ണ വില കുറയുന്നു. വെള്ളിയാഴ്ച 2.5 ശതമാനം ഇടിവാണ്​ അന്താരാഷ്​ട്ര വിപണിയിൽ ഉണ്ടായത്​. കോവിഡ്​ കേസുകൾ ഉയർന്നതിന്​ തുടർന്ന്​ ചൈനയിൽ വീണ്ടും ലോക്​ഡൗൺ പ്രഖ്യാപിക്കുമെന്ന ആശങ്കയാണ്​ എണ്ണവിലയെ സ്വാധീനിക്കുന്നത്​.

ഡബ്യു.ടി.ഐ ക്രൂഡിന്‍റെ വില 2.60 ശതമാനം ഇടിഞ്ഞ്​ 51.73 ഡോളറിലെത്തി. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്‍റ്​ ക്രൂഡിന്‍റെ വില 2.28 ശതമാനം ഇടിഞ്ഞ്​ 54.79 ഡോളറായി. ഈ ആഴ്ചയിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ മാത്രമാണ്​ ​എണ്ണവില ഉയർന്നത്​.

യു.എസ്​ കോവിഡ്​ ഉത്തേജക പാക്കേജ്​ നടപ്പാക്കുമെന്ന പ്രഖ്യാപനമാണ്​ രണ്ട്​ ദിവസങ്ങളിൽ എണ്ണവില ഉയരാനുള്ള കാരണം. സൗദി അറേബ്യ എണ്ണ ഉൽപാദനം വെട്ടിചുരുക്കിയതും വിലയെ സ്വാധീനിക്കുന്നുണ്ട്​. അതേസമയം, ഡോളറിന്‍റെ മൂല്യമിടിഞ്ഞത്​ യു.എസ്​ ഒഴികെയുള്ള മറ്റ്​ രാജ്യങ്ങൾക്ക്​ എണ്ണ ഇറക്കുമതി ചെലവ്​ കുറക്കും.

കടുത്ത പ്രതിസന്ധിയിലെന്ന്​ സ്വകാര്യ ബസുടമകൾ

തൃ​ശൂ​ർ: പ്ര​തി​ദി​ന​മു​യ​രു​ന്ന ഇ​ന്ധ​ന​വി​ല വ​ർ​ധ​ന സ്വ​കാ​ര്യ ബ​സ് സ​ർ​വി​സ് മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യെ​ന്ന് ഉ​ട​മ​ക​ൾ. വ്യ​വ​സാ​യം നി​ല​നി​ർ​ത്താ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക്ക്​ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ ത​യാ​റാ​വ​ണം. വേ​ത​നം, അ​റ്റ​കു​റ്റ​പ്പ​ണി, ക്ഷേ​മ​നി​ധി, ടാ​ക്സ്, ഇ​ൻ​ഷു​റ​ൻ​സ്, സി.​എ​ഫ് എ​ന്നി​വ​ക്ക് സ്വ​ന്തം നി​ല​യി​ൽ പ​ണം ക​ണ്ടെ​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണ്. റോ​ഡ് ടാ​ക്സ് ഒ​ഴി​വാ​ക്കാ​നും വ​ർ​ധി​പ്പി​ക്കു​ന്ന ഡീ​സ​ൽ വി​ല​യു​ടെ നി​കു​തി ഒ​ഴി​വാ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ഉ​ത്തേ​ജ​ന പാ​ക്കേ​ജു​ക​ൾ​ക്കും സ​ർ​ക്കാ​റു​ക​ൾ ത​യാ​റാ​വ​ണ​മെ​ന്ന് പ്രൈ​വ​റ്റ് ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ എം.​എ​സ്. പ്രേം​കു​മാ​റും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ൻ​റോ ഫ്രാ​ൻ​സി​സും ആ​വ​ശ്യ​പ്പെ​ട്ടു.

മി​നി​മം ചാ​ർ​ജ് എ​ട്ട് രൂ​പ​യി​ൽ​നി​ന്ന്​ പ​ന്ത്ര​ണ്ട് രൂ​പ​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ട​മ​ക​ൾ മു​ന്നോ​ട്ടു​വെ​ക്കു​ന്നു. കി​ലോ​മീ​റ്റ​റി​ന് 90 പൈ​സ​യെ​ന്ന​ത് ര​ണ്ട്​ രൂ​പ​യാ​ക്ക​ണം, ഒ​രു വ​ര്‍ഷ​ത്തേ​ക്ക് നി​കു​തി ഒ​ഴി​വാ​ക്ക​ണം, ക്ഷേ​മ​നി​ധി അ​ട​ക്കാ​ൻ ഒ​രു​വ​ര്‍ഷം സാ​വ​കാ​ശം ന​ല്‍ക​ണം, ഡീ​സ​ല്‍ സ​ബ്സി​ഡി അ​നു​വ​ദി​ക്ക​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും അ​സോ​സി​യേ​ഷ​ൻ മു​ന്നോ​ട്ടു​വെ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oil pricePetrolium price
Next Story