Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightനഷ്​ടപ്പെട്ട വിശ്വാസം...

നഷ്​ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കാൻ കാമ്പയിനുമായി നെസ്​ലെ

text_fields
bookmark_border
നഷ്​ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കാൻ കാമ്പയിനുമായി നെസ്​ലെ
cancel

ന്യൂഡൽഹി: ആഭ്യന്തര റിപ്പോർട്ടിനെ തുടർന്ന്​ നഷ്​ടമായ വിശ്വാസം തിരികെ പിടിക്കാൻ കാമ്പയിനുമായി നെസ്​ലെ. ഇന്ത്യയിലാണ്​ കമ്പനി കാമ്പയിനിന്​ തുടക്കം കുറിച്ചിരിക്കുന്നത്​. നെസ്​ലെയുടെ ഉൽപന്നങ്ങളെ സംബന്ധിച്ച അഭിപ്രായം അറിയിക്കാമെന്ന്​ ​പത്ര പരസ്യങ്ങളിലൂടെയാണ്​ കമ്പനി വ്യക്​തമാക്കിയത്​.

നെസ്​ലെയുടെ ഉൽപന്നനങ്ങളായ നെസ്​കഫേ കോഫി, മഞ്ച്​ ചോക്ലേറ്റ്​ എന്നിവയാണ്​ ഇത്തരത്തിൽ പരസ്യം നൽകിയിരിക്കുന്നത്​. നെസ്​ലെയുടെ ഭൂരിപക്ഷം ഉൽപന്നങ്ങളും ഉയർന്ന നിലവാരം പുലർത്തുന്നവയാണ്​. കമ്പനി വിൽക്കുന്നതിൽ ചെറിയൊരു ശതമാനം ഉൽപന്നങ്ങളെ കുറിച്ച്​ മാത്രമാണ്​ ആക്ഷേപം നില നിൽക്കുന്നതെന്നും കമ്പനി വക്​താവ്​ അറിയിച്ചു.

മാഗി ഉൾപ്പടെ തങ്ങളുടെ ഭൂരിപക്ഷം ഭക്ഷ്യ ഉൽപന്നങ്ങളും അനാരോഗ്യകരമാണെന്ന്​ നെസ്​ലെയുടെ അഭ്യന്തര റിപ്പോർട്ടാണ്​ പുറത്ത്​ വന്നത്​​. തങ്ങളുടെ അനാരോഗ്യകരമായ പ്രവണതകൾ മറികടക്കാനായുള്ള നടപടികളിലാണ്​ കമ്പനിയെന്നും മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു.

ബ്രിട്ടീഷ്​ മാധ്യമമായ ഫിനാൻഷ്യൽ ടൈംസി​െൻറ റിപ്പോർട്ട്​ പ്രകാരം കമ്പനിയുടെ ഉയർന്ന തസ്​തികകളിലുള്ള എക്​സിക്യൂട്ടീവുകൾക്ക്​ അയച്ച റിപ്പോർട്ടിലാണ്​ ഇക്കാര്യം പറയുന്നത്​. ചോക്​ളേറ്റുകൾ അടക്കമുള്ള 60 ശതമാനം നെസ്​ലെ ഉൽപന്നങ്ങളും ആരോഗ്യസ്ഥിതിക്ക്​ ഗുണകരമാകുന്നതല്ല എന്നാണ്​ റിപ്പോർട്ടിലെ പ്രധാന ഉള്ളടക്കം. ബേബി ഫുഡ്​, വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷണം, കോഫി, മെഡിക്കൽ ഉൽപന്നങ്ങൾ എന്നിവ സംബന്ധിച്ച റിപ്പോർട്ട്​ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.

ചില തരം ഉൽപന്നങ്ങൾ എത്രതന്നെ ആരോഗ്യകരമാക്കാൻ ശ്രമിച്ചാലും സാധിക്കില്ലെന്നും നെസ്​ലെ പറയുന്നു. കമ്പനിയുടെ 37 ശതമാനം ഉൽപന്നങ്ങൾ ആസ്​ട്രേലിയയിലെ ഫുഡ്​​ റേറ്റിങ്ങിൽ 5ൽ 3.5 സ്​റ്റാറിൽ അധികം നേടിയിട്ടുണ്ട്​. കമ്പനിയുടെ വെള്ളവുമായും പാലുമായും ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ മികച്ച ഗുണനിലവാരം പുലർത്തുന്നായി റിപ്പോർട്ടിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nestle
News Summary - nestle india runs ad campaigns to rescure consumers
Next Story