Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightടാറ്റയെ ഇനിയും...

ടാറ്റയെ ഇനിയും എൻ.ചന്ദ്രശേഖരൻ നയിക്കും

text_fields
bookmark_border
ടാറ്റയെ ഇനിയും എൻ.ചന്ദ്രശേഖരൻ നയിക്കും
cancel

ന്യൂഡൽഹി: രാജ്യത്ത്​ ഏറ്റവും സുപരിചിതമായ രണ്ടക്ഷരത്തിൽ അറിയപ്പെടുന്ന വൻകിട ബിസിനസ്​ സാമ്രാജ്യത്തെ എൻ. ചന്ദ്രശേഖരൻതന്നെ വീണ്ടും നയിക്കും. ഉപ്പുതൊട്ട്​ സോഫ്​റ്റ്​വെയർ വരെ ഉണ്ടാക്കി അതിലെല്ലാം മേധാവിത്വം നിലനിർത്തുന്ന ടാറ്റ സൺസിന്‍റെ നിലവിലെ ചെയർമാനായ ചന്ദ്രശേഖരന്​ അഞ്ചുവർഷംകൂടി നീട്ടിക്കൊടുക്കാൻ വെള്ളിയാഴ്ച ചേർന്ന ടാറ്റ ബോർഡ്​ യോഗം തീരുമാനിച്ചു.

ടാറ്റ കമ്പനികളു​ടെ ഭൂരിപക്ഷ ഓഹരി ഉടമയായ ടാറ്റ ട്രസ്റ്റിന്‍റെ ​ചെയർമാൻ രത്തൻ ടാറ്റ ചന്ദ്രശേഖരന്‍റെ പുനർ നിയമനത്തിന്​ പൂർണ പിന്തുണ നൽകി. അഞ്ചുവർഷത്തെ ചന്ദ്രശേഖരന്‍റെ പ്രവർത്തനങ്ങളെ ശ്ലാഘിച്ച ബോർഡ്​ ഐകക​​ണ്​ഠ്യേനയാണ്​ പുതിയ നിയമനത്തെ പിന്താങ്ങിയത്​. കഴിഞ്ഞ കാലയളവിൽ ടാറ്റയെ നയിക്കാൻ കഴിഞ്ഞതുതന്നെ വലിയ നേട്ടമാണെന്നും തുടർന്നുള്ള കാലയളവിനേയും അങ്ങനെതന്നെ കാണുന്നുവെന്നും ചന്ദ്രശേഖരൻ പറഞ്ഞു.

2016ൽ സൈറസ്​ മിസ്​ട്രിയെ ടാറ്റ സൺസ്​ ചെയർമാൻ പദവിയിൽനിന്ന്​ കമ്പനി ബോർഡ്​ പെട്ടെന്ന്​ നീക്കം ചെയ്ത സംഭവത്തെ തുടർന്നാണ്​ ചന്ദ്രശേഖരൻ ടാറ്റയുടെ തലപ്പത്തേക്ക്​ വരുന്നത്​. 2017 ജനുവരിയിലായിരുന്നു നിയമനം. ടാറ്റയുടെ ഏറ്റവും സാമ്പത്തികശേഷിയുള്ള കമ്പനിയും (13 ലക്ഷം കോടി) രാജ്യത്തെ സോഫ്​റ്റ്​വെയർ കുത്തകയുമായ ടി.സി.എസിന്‍റെ ​സി.ഇ.ഒയും എം.ഡിയും ആയിരുന്നു അതുവരെ ചന്ദ്രശേഖരൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:N Chandrasekaran
News Summary - N Chandrasekaran gets second term at Tata Sons
Next Story