വാവേയുടെ ഇന്ത്യൻ ഓഫീസുകളിൽ ആദായ നികുതി റെയ്ഡ്
text_fieldsന്യൂഡൽഹി: ചൈനീസ് ടെലികോം കമ്പനിയായ വാവേയുടെ (Huawei) ഇന്ത്യയിലെ ഓഫിസുകളിൽ ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ്. കമ്പനിയുടെ ഡൽഹി, ഗുരുഗ്രാം, ബംഗളൂരു എന്നിവിടങ്ങളിലെ ഓഫിസുകളിലാണ് നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരിശോധന ഐ.ടി വകുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്. വിവിധ രേഖകൾ ഐ.ടി ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കമ്പനിയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ, അക്കൗണ്ട് രേഖകൾ, ഇന്ത്യയിലെ ബിസിനസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ, വിദേശ സാമ്പത്തിക ഇടപാടുകൾ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ചാണ് ഇന്ത്യയിലെ പ്രവർത്തനങ്ങളെന്നും അതിൽ ആത്മവിശ്വാസമുണ്ടെന്നും കമ്പനിയുമായി ബന്ധപ്പെട്ടവർ പ്രതികരിച്ചു. അടുത്തിടെ, മറ്റൊരു ചൈനീസ് ടെലികോം കമ്പനിയായ ഇസെഡ്.ടി.ഇയിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു