ഇന്ത്യയിലേക്ക് 5ജി എത്തിക്കാൻ മുകേഷ് അംബാനി; ക്വാൽകോമുമായി കരാർ
text_fieldsമുംബൈ: ഇന്ത്യയിലേക്ക് 5ജി സേവനം എത്തിക്കാനൊരുങ്ങി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ. അതിവേഗതയിലുള്ള നെറ്റ്വർക്ക് രാജ്യത്തെത്തിക്കാൻ ജിയോ ക്വാൽകോമുമായി കരാറൊപ്പിട്ടു. യു.എസ് കമ്പനിയായ റാഡിസിസും ഉദ്യമത്തിൽ പങ്കാളിയാവും.
കഴിഞ്ഞ ദിവസം രാത്രിയാണ് ക്വാൽകോമും ജിയോയും ഇതുമായി ബന്ധപ്പെട്ട സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. ഇരു കമ്പനികളും ചേർന്ന് ഇന്ത്യയിൽ അതിവേഗ 5ജി നെറ്റ്വർക്കിനുള്ള അടിസ്ഥാന സൗകര്യം വികസിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
അതേസമയം, ഇന്ത്യയിൽ 5ജി സ്പെക്ട്രം ലേലം ഇനിയും നടന്നിട്ടില്ല. അതിന് മുമ്പ് തന്നെ 5ജി എത്തിച്ച് വിപണിയിൽ മേധാവിത്വം നേടാനാണ് ജിയോയുടെ ശ്രമം. 5ജി സംവിധാനം ഒരുക്കുേമ്പാൾ ചൈനീസ് കമ്പനികളെ ഒഴിവാക്കുമെന്ന് റിലയൻസ് പ്രഖ്യാപിച്ചത് നേരത്തെ വാർത്തകൾ സൃഷ്ടിച്ചിരുന്നു.
ഇന്ത്യയിൽ 5ജി എത്തിയാൽ മറ്റ് കമ്പനികൾക്ക് കൂടി അത് നൽകുമെന്നും മുകേഷ് അംബാനി അറിയിച്ചിട്ടുണ്ട്. നാല് വർഷം മുമ്പാണ് സൗജന്യമായി കോളുകളും ഡാറ്റയും നൽകി ജിയോ ഇന്ത്യൻ വിപണിയിൽ അവതരിച്ചത്. അതിവേഗം കമ്പനി ഇന്ത്യയിൽ വേരുറപ്പിക്കുകയായിരുന്നു. നിലവിൽ ഉപയോക്താക്കളുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് ജിയോ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

