Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightഅംബാനിയുടെ സോളാർ...

അംബാനിയുടെ സോളാർ സ്വപ്​നങ്ങൾ

text_fields
bookmark_border
അംബാനിയുടെ സോളാർ സ്വപ്​നങ്ങൾ
cancel

മുംബൈ: സോളാർ മേഖലയിലും ആധിപത്യം ഉറപ്പിക്കാനൊരുങ്ങി മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ ഇൻഡസ്​ട്രീസ്​. ഫോസിൽ ഇന്ധനങ്ങളുടെ വിൽപനയിൽ ഇന്ത്യയിലെ പ്രമുഖരായ റിലയൻസ്​ 10 ബില്യൺ ഡോളർ മുതൽ മുടക്കിയാണ്​ സോളർ ഉൾപ്പടെയുള്ള ഊർജസ്രോതസുകളിലേക്ക്​ ​ചുവടുവെക്കാൻ ഒരുങ്ങുന്നത്​.

സോളാർ ഉൽപന്നങ്ങൾ, ബാറ്ററികൾ, ഇലക്​ട്രോലൈസർ, ഗ്രീൻ ഹൈഡ്രജൻ, ഫ്യൂവൽ സെൽ എന്നിവയുടെ നിർമാണത്തിനായി ഫാക്​ടറി തുടങ്ങാൻ റിലയൻസിന്​ പദ്ധതിയുണ്ട്​. ഇതിന്​ പുറമേ ഇക്കാര്യത്തിൽ സർക്കാറുകളുമായി ചർച്ചക്കും റിലയൻസ്​ ഒരുങ്ങുവെന്നാണ്​ റിപ്പോർട്ടുകൾ.

സോളാർ ബാറ്ററികൾ ഉൾപ്പടെയുള്ളവയുടെ നിർമാണത്തിന്​ നരേന്ദ്ര മോദി സർക്കാർ ഇളവുകൾ അനുവദിച്ചിരുന്നു. ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറക്കുക ലക്ഷ്യമിട്ടാണ്​ ഇവയുടെ നിർമാണ യൂണിറ്റുകൾക്ക്​ ഇളവുകൾ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്​. ഇത്​ നേട്ടമാക്കാനാണ്​ മുകേഷ്​ അംബാനിയുടെ നീക്കം.

അടുത്ത ഒമ്പത്​ വർഷത്തിൽ 26 ജിഗാവാട്ട്​ സോളാർ ​ൈവദ്യുതി ഉൽപാദിപ്പിക്കുകയാണ്​ കേന്ദ്രസർക്കാറിന്‍റെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി വിവിധ കമ്പനികൾക്ക്​ സോളാർ നിർമാണ യൂണിറ്റുകൾ തുടങ്ങാൻ 603 മില്യൺ ഡോളറിന്‍റെ സഹായം നൽകുമെന്ന്​ കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. ഈ പ്രഖ്യാപനവും റിലയൻസ്​ ഇൻഡസ്​ട്രീസിന്​ ഗുണകരമാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mukesh ambaniReliance Industry
News Summary - Mukesh Ambani considers bid for India’s solar incentives in green push
Next Story