കണ്ണ് വിനോദ സഞ്ചാര മേഖലയിലേക്കും; ബ്രിട്ടീഷ് കമ്പനി സ്റ്റോക് പാർക്കിനെ ഏറ്റെടുത്ത് മുകേഷ് അംബാനി
text_fieldsബ്രിട്ടീഷ് കമ്പനി സ്റ്റോക്ക് പാർക്കിനെ ഏറ്റെടുത്ത് മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. 79 മില്യണ്‍ ഡോളറിനാണ് (592 കോടി രൂപ) സ്റ്റോക്ക് പാർക്കിനെ റിലയൻസ് സ്വന്തമാക്കിയത്. റിലയന്‍സിെൻറ കണ്‍സ്യൂമര്‍, ഹോസ്പിറ്റാലിറ്റി വ്യവസായങ്ങളുടെ ഭാഗമായിട്ടായിരിക്കും സ്റ്റോക്ക് പാര്‍ക്ക് ഇനി പ്രവര്‍ത്തിക്കുക.
49 ആഡംബര സ്യൂട്ടുകള്‍, 27 ഗോള്‍ഫ് കോഴ്‌സുകള്‍, 13 ടെന്നീസ് കോര്‍ട്ടുകള്‍ 14 ഏക്കറോളം വരുന്ന സ്വകാര്യ ഗാര്‍ഡനുകള്‍ എന്നിവയുടെ ഉടമകളാണ് സ്‌റ്റോക്ക് പാര്‍ക്ക്. ബ്രിട്ടീഷ് രാജകുടുംബത്തിെൻറ രണ്ടാം തലമുറയുടെ സ്വന്തമായ യു.കെയിലെ ആദ്യത്തെ കണ്‍ട്രി ക്ലബ്ല് എന്ന പ്രത്യേകതയും സ്റ്റോക്ക് പാര്‍ക്കിനുണ്ട്. ബ്രിട്ടീസ് സിനിമ വ്യവസായത്തില്‍ നിര്‍ണായക സ്ഥാനമുള്ള കമ്പനി കൂടിയായ സ്റ്റോക്ക് പാര്‍ക്കിൽ രണ്ട് ജയിംസ് ബോണ്ട് സിനിമകളുടെ ഷൂട്ടിങ് നടന്നിരുന്നു.
ഈ ഏറ്റെടുക്കലോടെ വൈവിധ്യവത്കരണത്തിെൻറ ഭാഗമായി എണ്ണ വ്യവസായത്തില്‍ നിന്ന് വിനോദ സഞ്ചാര മേഖലയില്‍ കൂടി അംബാനി വേരുറപ്പിക്കുകയാണെന്ന് പറയാം. ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍ സൂചിക പ്രകാരം ഇപ്പോൾ മുകേഷ് അംബാനിയുടെ ആസ്തി 71.5 ബില്യണ്‍ ഡോളറാണ്. നിലവിൽ ഏഷ്യയിലെ ഏറ്റവും വലിയ ധനികനും അംബാനിയാണ്.