Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റിലയൻസിൽ വീണ്ടും നിക്ഷേപം; ഇക്കുറി അബൂദബിയിൽ നിന്നുള്ള കമ്പനി
text_fieldsbookmark_border
മുംബൈ: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുളള റിലയൻസ് ഇൻഡസ്ട്രീസിൽ വീണ്ടും നിക്ഷേപം. അബൂദബിയിലെ മുബാദല ഇൻവെസ്റ്റ്മെൻറ് കമ്പനിയാണ് നിക്ഷേപം നടത്തിയത്. റിലയൻസ് റീടെയിൽ വെൻച്വർ ലിമിറ്റഡിൽ 6,247.5 കോടിയാണ് നിക്ഷേപിച്ചത്. ഇതോടെ റിലയൻസ് റീടെയിലിെൻറ ഓഹരി മൂല്യം 4.285 ലക്ഷം കോടിയായി.
റിലയൻസ് റീടെയിൽ വെൻച്വറിെൻറ 1.40 ശതമാനം ഇക്വിറ്റി ഓഹരികളാണ് അബുദാബി കമ്പനി വാങ്ങുക. നേരത്തെ റിലയൻസ് ജിയോയിൽ കമ്പനി 1.2 ബില്യൺ ഡോളർ നിക്ഷേപം നടത്തിയിരുന്നു.
റിലയൻസ് റീടെയിൽ വെൻച്വറിലേക്ക് മുബാദാലയെ സ്വാഗതം െചയ്യുകയാണ്. നിക്ഷേപം ഇന്ത്യൻ റീടെയിൽ സെക്ടറിെൻറ വികസനത്തിന് കരുത്താവുമെന്നും മുകേഷ് അംബാനി പ്രത്യാശ പ്രകടിപ്പിച്ചു.റിലയൻസ് റീടെയിൽ വെൻച്വറിന് രാജ്യവ്യാപകമായി 12,000 സ്റ്റോറുകളാണ് ഉള്ളത്.
Next Story

