Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോവിഡ്​ പ്രതിസന്ധി; ​മോസില്ല 250 ജീവനക്കാരെ പിരിച്ചുവിട്ടു
cancel
Homechevron_rightBusinesschevron_rightCorporateschevron_rightകോവിഡ്​ പ്രതിസന്ധി;...

കോവിഡ്​ പ്രതിസന്ധി; ​മോസില്ല 250 ജീവനക്കാരെ പിരിച്ചുവിട്ടു

text_fields
bookmark_border

ന്യൂഡൽഹി: സ്വതന്ത്ര വെബ്​ ​ബ്രൗസർ മോസില്ല ഫയർഫോക്​സ്​ 250 ജീവനക്കാരെ പിരിച്ചുവിട്ടു. തായ്​വാനിലെ പ്രവർത്തനം അവസാനിപ്പിക്കാനുമാണ്​ കമ്പനിയുടെ തീരുമാനം. കാലിഫോർണിയയിലെ മൗണ്ടൻ വ്യൂ ആസ്​ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയെ കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യം വലച്ചതാണ്​ കാരണം.

'ഇൻറ​ർനെറ്റിനും മോസില്ലക്കും മാറ്റം വരുന്ന കാലഘട്ടമാണിത്​. മോസില്ല ഫയർ​േഫാക്​സി​െൻറ സുപ്രധാന പുനഃസംഘടന പ്രഖ്യാപിച്ചു. പരമ്പരാഗത രീതികളിൽനിന്ന്​ മാറി കൂടുതൽ വേഗതയോടെയും വൈദഗ്​ധ്യത്തോടെയും പ്രവർത്തിക്കുകയും കൂടുതൽ പരീക്ഷണങ്ങൾ നടത്തുകയും ചെയ്യും' മോസില്ല സി.ഇ.ഒ മിച്ചെൽ ബക്കർ പറയുന്നു.

പുനസംഘടനയിൽ വരുന്ന മാറ്റങ്ങളെ തുടർന്ന്​ കമ്പനിയിലെ 250 ജീവനക്കാരെ ഒഴിവാക്കുന്നു. ഇൗ ജീവനക്കാരുടെയും കഠിനപ്രയത്​നത്തി​െൻറ ഫലമാണ്​ മോസില്ലയുടെ ഇന്നത്തെ വിജയമെന്നും കോവിഡിന്​ മുമ്പുള്ള പ്രവർത്തനങ്ങൾ ഇനി തുടരാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടി​േചർത്തു. കോവിഡ്​ ശക്തിപ്രാപിക്കുന്നതിന്​ മുമ്പ്​ ജനുവരിയിൽ മോസില്ല 70 പേരെ കമ്പനിയിൽനിന്ന്​ ഒഴിവാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:browserMozilla FirefoxCovid Financial Crisis
News Summary - Mozilla Firefox lays off 250 employees
Next Story