Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightവോഡഫോൺ ഐഡിയയുടെ...

വോഡഫോൺ ഐഡിയയുടെ ചെയർമാൻ സ്ഥാനമൊഴിഞ്ഞ്​ കുമാർ മംഗളം ബിർള

text_fields
bookmark_border
വോഡഫോൺ ഐഡിയയുടെ ചെയർമാൻ സ്ഥാനമൊഴിഞ്ഞ്​ കുമാർ മംഗളം ബിർള
cancel

ന്യൂഡൽഹി: വോഡഫോൺ ഐഡിയയുടെ നോൺ എക്​സിക്യൂട്ടീവ്​ ചെയർമാൻ സ്ഥാനമൊഴിഞ്ഞ്​ കുമാർ മംഗളം ബിർള. സ്ഥാനമൊഴിയാനുള്ള കുമാർ മംഗളം ബിർളയുടെ അഭ്യർഥന വോഡഫോൺ ഐഡിയ ബോർഡ്​ ഓഫ്​ ഡയറക്​ടേഴ്​സ്​ അംഗീകരിച്ചു. നിലവിലെ നോൺ എക്​സിക്യൂട്ടീവ്​ ഡയറക്​ടർ ഹിമാൻഷു കപാനിയയാവും ഇനി കമ്പനിയുടെ നോൺ എക്​സിക്യൂട്ടീവ്​ ചെയർമാൻ.

വോഡഫോൺ ഐഡിയയിലെ ഓഹരികൾ കേന്ദ്രസർക്കാറിനോ അവർ പറയുന്ന കമ്പനിക്കോ കൈമാറാമെന്ന്​ ആദിത്യ ബിർള ഗ്രൂപ്പ്​ ചെയർമാൻ കുമാർ മംഗളം ബിർള നേരത്തെ അറിയിച്ചിരുന്നു. കമ്പനിയിലെ 27 ശതമാനം ഓഹരി കൈമാറമെന്നാണ്​ കുമാർ മംഗളം ബിർളയുടെ വാഗ്​ദാനം. ജൂണിൽ കാബിനറ്റ്​ സെക്രട്ടറി രാജീവ്​ ഗൗബക്കയച്ച കത്തിലാണ്​ അദ്ദേഹം ഇക്കാര്യം അറിയിച്ചത്​.

എ.ജി.ആറായി 58,254 കോടി രൂപയാണ്​ കേന്ദ്രസർക്കാറിന്​ വോഡഫോൺ ഐഡിയ നൽകേണ്ടത്​. ഇതിൽ 7,854.37 കോടി രൂപ മാത്രമാണ്​ നൽകിയത്​. 50,399.63 കോടിയാണ്​ ഇനി നൽകേണ്ടത്​. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനി ഇത്രയും തുക നൽകാനാവില്ലെന്ന്​ അറിയിച്ചിരുന്നു. കേന്ദ്രസർക്കാറിന്‍റെ എ.ജി.ആർ കുടിശ്ശികക്കെതിരെ വോഡഫോൺ ഐഡിയയും എയർടെലും സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളി.

Show Full Article
TAGS:Kumar Mangalam Birla 
News Summary - Kumar Mangalam Birla's Request To Step Down As Director Of Vodafone Idea Accepted
Next Story