Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightകേന്ദ്രസർക്കാറിനോ...

കേന്ദ്രസർക്കാറിനോ സർക്കാർ പറയുന്ന കമ്പനിക്കോ വോഡഫോൺ ഐഡിയ ഓഹരി കൈമാറാമെന്ന്​ കുമാർ മംഗളം ബിർള

text_fields
bookmark_border
കേന്ദ്രസർക്കാറിനോ സർക്കാർ പറയുന്ന കമ്പനിക്കോ വോഡഫോൺ ഐഡിയ ഓഹരി കൈമാറാമെന്ന്​ കുമാർ മംഗളം ബിർള
cancel

ന്യൂഡൽഹി: വോഡഫോൺ ഐഡിയയിലെ ഓഹരികൾ കേന്ദ്രസർക്കാറിനോ അവർ പറയുന്ന കമ്പനിക്കോ കൈമാറാമെന്ന്​ ആദിത്യ ബിർള ഗ്രൂപ്പ്​ ചെയർമാൻ കുമാർ മംഗളം ബിർള. കമ്പനിയിലെ 27 ശതമാനം ഓഹരി കൈമാറമെന്നാണ്​ കുമാർ മംഗളം ബിർളയുടെ വാഗ്​ദാനം. ജൂണിൽ കാബിനറ്റ്​ സെക്രട്ടറി രാജീവ്​ ഗൗബക്കയച്ച കത്തിലാണ്​ അദ്ദേഹം ഇക്കാര്യം അറിയിച്ചത്​.

എ.ജി.ആറായി 58,254 കോടി രൂപയാണ്​ കേന്ദ്രസർക്കാറിന്​ വോഡഫോൺ ഐഡിയ നൽകേണ്ടത്​. ഇതിൽ 7,854.37 കോടി രൂപ മാത്രമാണ്​ നൽകിയത്​. 50,399.63 കോടിയാണ്​ ഇനി നൽകേണ്ടത്​. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനി ഇത്രയും തുക നൽകാനാവില്ലെന്ന്​ അറിയിച്ചിരുന്നു. കേന്ദ്രസർക്കാറിന്‍റെ എ.ജി.ആർ കുടിശ്ശികക്കെതിരെ വോഡഫോൺ ഐഡിയയും എയർടെലും സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളി.

കമ്പനി അടച്ചുപൂട്ടാൻ കേന്ദ്രസർക്കാർ അനുവദിക്കണമെന്നാണ്​ കുമാർ മംഗളം ബിർളയുടെ പ്രധാന ആവശ്യം. അല്ലെങ്കിൽ സ്ഥാപനം സർക്കാർ ഏറ്റെടുക്കണം. എന്നാൽ, എയർ ഇന്ത്യ ഉൾപ്പടെയുള്ള കമ്പനികളുടെ സ്വകാര്യവൽക്കരണവുമായി മുന്നോട്ട്​ പോകുന്ന കേന്ദ്രസർക്കാർ വോഡഫോൺ ഐഡിയയെ ഏറ്റെടുക്കാനുള്ള സാധ്യത വിരളമാണ്​. വോഡഫോൺ ഐഡിയ കൂടി വിപണിയിൽ നിന്ന്​ പിൻവാങ്ങുകയാണെങ്കിൽ ടെലികോം മേഖലയിൽ എയർടെല്ലും വോഡഫോണും മാത്രമാവും സ്വകാര്യ കമ്പനികളായി ഉണ്ടാവുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vodafone ideaKumar Mangalam Birla
News Summary - Kumar Mangalam Birla's Offer To Hand Over Vodafone Idea: What It Means
Next Story