Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Google
cancel
Homechevron_rightBusinesschevron_rightCorporateschevron_rightജിയോക്ക്​ പിന്നാലെ...

ജിയോക്ക്​ പിന്നാലെ എയർടെല്ലിനെയും ലക്ഷ്യമിട്ട്​ ഗൂഗ്​ൾ; വൻ നിക്ഷേപം നടത്തിയേക്കും

text_fields
bookmark_border

ന്യൂഡൽഹി: ജിയോ പ്ലാറ്റ്​ഫോമുകളിലെ കോടികളുടെ നിക്ഷേപത്തിന്​ പിന്നാലെ പ്രമുഖ ടെലികോം സേവന ദാതാക്കളായ എയർ​െടല്ലിനെയും ലക്ഷ്യമിട്ട്​ ഗൂഗ്​ൾ. എയർടെല്ലിൽ ഗൂഗ്​ൾ കോടികളുടെ നിക്ഷേപം നടത്തുമെന്നാണ്​ റിപ്പോർട്ട്​. ഇരുകമ്പനികളും നിക്ഷേപം സംബന്ധിച്ച്​ ചർച്ച നടത്തിയതായും പറയുന്നു.

ഒരു വർഷത്തോളമായി ഇരു കമ്പനികളും ചർച്ച നടത്തി വരുന്നതായും കോടികളുടെ നിക്ഷേപം നടത്ത​ുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്നും റിപ്പോർട്ടുകൾ ​പറയുന്നു. ജൂണിൽ 1.6 ലക്ഷം കോടിയാണ്​ എയർടെല്ലിന്‍റെ കടം. അതിനാൽതന്നെ എയർടെല്ലി​േലക്കുള്ള കോടികളുടെ ഗൂഗ്​ൾ നിക്ഷേപം സുനിൽ മിത്തലിന്‍റെ ടെലി​േകാം കമ്പനിക്ക്​ വലിയ ആശ്വാസ​മായേക്കും.

ആയിരക്കണക്കിന്​ കോടികളുടെ നിക്ഷേപമായിരിക്കും ഗൂഗ്​ൾ എയർടെല്ലിൽ നടത്തുക. ഇതുമായി ബന്ധപ്പെട്ട്​ ഒരു വർഷത്തോളമായി ഇരുകമ്പനികളും ചർച്ച നടത്തിവരുന്നു. അതിനാൽ തന്നെ വമ്പൻ നിക്ഷേപമായിരിക്കും ഗൂഗ്​ൾ എയർ​െടല്ലിൽ നടത്തുക. നിക്ഷേപം സംബന്ധിച്ച്​ ഇരു കമ്പനികളും ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടി​ട്ടില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു.

നേരത്തേ, ഗൂഗ്​ൾ ജിയോ പ്ലാറ്റ്​ഫോമുകളിൽ വൻ നിക്ഷേപം നടത്തിയിരുന്നു. 33,737 കോടിയായിരുന്നു നിക്ഷേപം. ഇതോടെ ജിയോയുടെ 7.73 ശതമാനം ഓഹരി ഗൂഗ്​ൾ സ്വന്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GoogleJioAirtelInvestment
News Summary - Google likely to invest thousands of crores in Airtel
Next Story