Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightഫോബ്​സ്​ അതിസമ്പന്ന...

ഫോബ്​സ്​ അതിസമ്പന്ന പട്ടിക: മലയാളികളിൽ യൂസുഫലി ഒന്നാമത്​

text_fields
bookmark_border
MA Yusuff Ali
cancel

ദുബൈ: ഈ വർഷത്തെ ആഗോള അതിസമ്പന്നരുടെ പട്ടിക പുറത്തുവിട്ട്​ ഫോബ്​സ്​ മാഗസിൻ. മലയാളികളിൽ ലുലു ഗ്രൂപ്​ ചെയർമാൻ എം.എ. യൂസുഫലിക്കാണ്​​ ഒന്നാം സ്ഥാനം​. കഴിഞ്ഞ വർഷവും ഇദ്ദേഹമായിരുന്നു ഒന്നാമത്​. ഇന്ത്യയിൽ 19ാം സ്ഥാനവും​ യൂസുഫലിക്കാണ്​​. ആഗോളതലത്തിൽ 497ൽനിന്ന് 344ാം സ്ഥാനത്തെത്താനും ഇദ്ദേഹത്തിന്​ സാധിച്ചു. 7600 കോടി ഡോളറാണ്​ യൂസുഫലിയുടെ ആസ്തിമൂല്യം. ഇദ്ദേഹമടക്കം 12 മലയാളികൾ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്​. 11600 കോടി ഡോളറിന്‍റെ ആസ്തിയുമായി ഇന്ത്യയിൽ റിലയൻസ്​ ഗ്രൂപ് ചെയർമാൻ മുകേഷ്​ അംബാനി ഒന്നാമതായി​. 20330 കോടി ഡോളർ ആസ്തിയുള്ള ലൂയി വിട്ടൻ ഉടമ ബെർണാഡ് അർനാൾട്ടാണ്​ ആഗോള അതിസമ്പന്നൻ. ഇലോൺ മസ്ക് (19500 കോടി ഡോളർ), ജെഫ് ബെസോസ് (19400 കോടി ഡോർ) എന്നിവരാണ്​ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

ജോയ് ആലുക്കാസ് (440 കോടി ഡോളർ), ഡോ. ഷംസീർ വയലിൽ (350 കോടി ഡോളർ), ക്രിസ്​ ഗോപാലകൃഷ്ണൻ (350 കോടി ഡോളർ), രവി പിള്ള (330 കോടി ഡോളർ), സണ്ണി വർക്കി (330 കോടി ഡോളർ), ടി.എസ്.​ കല്യാണ രാമൻ (320 കോടി ഡോളർ), എസ്​.ഡി. ഷിബു ലാൽ (200 കോടി ഡോളർ), കൊച്ചൗസേപ്പ്​ ചിറ്റിലപ്പള്ളി (160 കോടി ഡോളർ), ജോർജ്​ അലക്സാണ്ടർ മുത്തൂറ്റ്​ (130 കോടി ഡോളർ), ജോർജ്​ ജേക്കബ്​ മുത്തൂറ്റ്​ (130 കോടി​ ഡോളർ), ജോർജ്​ തോമസ്​ മുത്തൂറ്റ്​ (130 കോടി ഡോളർ), സാറ ജോർജ്​ മുത്തൂറ്റ്​ (130 കോടി ഡോളർ) എന്നിവരാണ്​ പട്ടികയി​ൽ ഇടംനേടിയ മലയാളികൾ. ഫോബ്​സിന്‍റെ അതിസമ്പന്നരുടെ​ പട്ടികയിൽ ഇടംനേടുന്ന ആദ്യ വനിതയെന്ന സവിശേഷതയും സാറ ജോർജിനുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Forbes ListMA Yusuff ali
News Summary - Forbes richest list: Yousufali is the first among Malayalis
Next Story