Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Flipkart
cancel
Homechevron_rightBusinesschevron_rightCorporateschevron_rightവിദേശ വിനിമയ ചട്ടം...

വിദേശ വിനിമയ ചട്ടം ലംഘിച്ചെന്ന്​;​ ഫ്ലിപ്​​കാർട്ടിന്​ 10,600 കോടിയുടെ ഇ.ഡി നോട്ടീസ്​

text_fields
bookmark_border

ന്യൂഡൽഹി: വിദേശ വിനിമയ ചട്ടം ലംഘിച്ചതിന്​ ഇ കോമേഴ്​സ്​ ഭീമൻമാരായ ഫ്ലിപ്കാർട്ടിന്​ എൻഫാഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റി​െൻറ നോട്ടീസ്​. ഫ്ലിപ്കാർട്ട്​ സ്​ഥാപകർക്കും മറ്റു ഒമ്പതുപേർക്കുമെതിരെയാണ്​ നോട്ടീസ്​. 10,600കോടി രൂപയുടെ കാരണം കാണിക്കൽ നോട്ടീസാണ്​ അയച്ചത്​.

ഫ്ലിപ്കാർട്ട്​ സ്​ഥാപകരായ സച്ചിൻ ബൻസാൽ, ബിന്നി ബൻസാൽ, വിവിധ വ്യക്തികൾ, സ്​ഥാപനങ്ങൾ എന്നിവക്കാണ്​ നോട്ടീസ്​.

2009 മുതൽ 2015 വരെ വിദേശ നിക്ഷേപം ആകർഷിക്കുന്നതിനായി ഫെമ നിയമങ്ങൾ ലംഘിച്ചുവെന്നാണ്​ ഫ്ലിപ്കാർട്ടിനെതിരായ ആരോപണം.

'ഫ്ലിപ്​കാർട്ട്​ ഇന്ത്യൻ നിയമങ്ങൾക്കും നടപടികൾക്കും അനുസൃതമായാണ്​ പ്രവർത്തിക്കുന്നത്​. വിദേശ നിക്ഷേപ നിയമങ്ങളും ബാധകമാകും. നോട്ടീസിൽ പറയുന്ന 2009-2015കാലഘട്ടത്തിലെ സംഭവവുമായി ബന്ധപ്പെട്ട്​ ഫ്ലിപ്​കാർട്ട്​ അന്വേഷണത്തിൽ സഹകരിക്കും' -ഫ്ലിപ്പ്​കാർട്ട്​ പ്രസ്​താവനയിൽ പറയുന്നു.

വിദേശ നിക്ഷേപം സ്വീകരിക്കുന്നതിലും മറ്റു ഇടപാടുകളുമായും ബന്ധപ്പെട്ട്​ കുറച്ചുകാലമായി ഇ ​േകാമേഴ്​സ്​ ഭീമൻമാരായ ഫ്ലിപ്കാർട്ടിനെയും ആ​മസോണിനെയും ഇ.ഡി നിരീക്ഷിക്കുന്നുണ്ടായിരുന്നു. 2012മുൽ ഇതി​െൻറ അന്വേഷണം നടക്കുന്ന​ുണ്ടെന്നാണ്​ വിവരം. 2018ൽ വാൾമാർട്ട്​ ഫ്ലിപ്​കാർട്ടിനെ ഏറ്റെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Flipkartforeign direct investmentEnforcement DirectorateforexForeign Exchange Management Act
News Summary - for forex violations ED slaps Rs 10,600-crore notice on Flipkart
Next Story