ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി താനല്ലെന്ന് മസ്ക്
text_fieldsവാഷിങ്ടൺ: കണക്കുകളിൽ ലോകത്തിലെ ധനികരായ വ്യക്തികളിൽ ഒന്നാം സ്ഥാനത്താണ് ടെസ്‍ല സ്ഥാപകൻ ഇലോൺ മസ്കിന്റെ സ്ഥാനം. ആമസോൺ തലവൻ ജെഫ് ബെസോസിനെ മറികടന്നാണ് മസ്ക് ധനികരുടെ പട്ടികയിൽ ഒന്നാമതെത്തിയത്. 260 ബില്യൺ ഡോളറാണ് മസ്കിന്റെ ആസ്തി.
എന്നാൽ, ലോകത്തെ ഏറ്റവും ധനികനായ വ്യക്തി താനെല്ലന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് മസ്കിപ്പോൾ. ലോകസമ്പന്നരുടെ പട്ടികയിൽ ഒന്നാമതെത്തിയപ്പോൾ എന്ത് തോന്നുവെന്ന ചോദ്യത്തിനാണ് മസ്ക് മറുപടി നൽകിയത്. പുടിൻ തന്നെക്കാൾ സമ്പന്നനാണെന്ന് കരുതുന്നുവെന്നായിരുന്നു ചോദ്യത്തോടുള്ള മസ്കിന്റെ മറുപടി.
യുക്രെയ്ൻ-റഷ്യ പ്രശ്നത്തിൽ ആളുകൾ വിചാരിക്കുന്നതിലും കൂടുതൽ അമേരിക്ക ചെയ്തിട്ടുണ്ട്. എന്നാൽ, ഇത് പരസ്യമായിരുന്നില്ല. നിലവിൽ കൂടുതൽ ശക്തമായ നടപടിയെടുക്കേണ്ട സമയമാണ്. അല്ലെങ്കിൽ റഷ്യ യുക്രെയ്നെ പിടിച്ചടക്കുമെന്നും അത് അനുവദിക്കരുതെന്നും മസ്ക് പറഞ്ഞു.
ഇലോൺ മസ്കിനേക്കാളും സമ്പത്ത് പുടിനുണ്ടെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. 2017ൽ തന്നെ പുടിന് 200 ബില്യൺ ഡോളർ ആസ്തിയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. യുക്രെയ്നിൽ റഷ്യ അധിനിവേശം നടത്തിയതിന് പിന്നാലെ പുടിന്റെ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ പല രാജ്യങ്ങളും മരവിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

