Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightവീണ്ടും ഞെട്ടിച്ച്​...

വീണ്ടും ഞെട്ടിച്ച്​ മസ്​ക്​; ഒരു ദിവസം നേടിയത്​ 1.81 ലക്ഷം കോടി

text_fields
bookmark_border
വീണ്ടും ഞെട്ടിച്ച്​ മസ്​ക്​; ഒരു ദിവസം നേടിയത്​ 1.81 ലക്ഷം കോടി
cancel

ന്യൂയോർക്ക്​: ഒരു ദിവസം ഓഹരി വിപണിയിൽ നിന്ന്​ ഏറ്റവും കൂടുതൽ വരുമാനം നേടിയതിന്‍റെ റെക്കോർഡ്​ സ്വന്തമാക്കി ടെസ്​ല സ്ഥാപകൻ ഇലോൺ മസ്​ക്​. 25 മില്യൺ ഡോളറാണ്​ ഓഹരി വിണിയിലെ ഒരു ദിവസത്തെ മസ്​കിന്‍റെ നേട്ടം. 1.81 ലക്ഷം കോടിയാണ്​ വരുമാനത്തിൽ മസ്​ക്​ കൂട്ടിച്ചേർത്തത്​. ഇതോടെ മസ്​കിന്‍റെ ആകെ ആസ്​തി 174 ബില്യൺ ഡോളറായി ഉയർന്നു. ബെസോസുമായുള്ള വരുമാന വ്യത്യാസം ഇലോൺ മസ്​ക്​ കുറക്കുകയും ചെയ്​തു.

ടെക്​ ഭീമൻമാരായ ആപ്പിൾ, ആമസോൺ, ഫേസ്​ബുക്ക്​ എന്നിവരുടെ കരുത്തിൽ യു.എസ് ഓഹരി സൂചികയായ നാസ്​ഡാക്ക്​ 3.7 ശതമാനം ഉയർന്നിരുന്നു. ആമസോൺ സ്ഥാപകൻ ജെഫ്​ ​ബെസോസിന്‍റെ വരുമാനവും കൂടിയിട്ടുണ്ട്​. 6 ബില്യൺ ഡോളറിന്‍റെ പ്രതിദിന വർധനയോടെ വരുമാനം 180 ബില്യൺ ഡോളറായി.

കഴിഞ്ഞ കുറേ ദിവസങ്ങളായി ടെസ്​ല ഓഹരികൾ കടുത്ത വിൽപന സമ്മർദം നേരിടുകയായിരുന്നു. എന്നാൽ, ചൊവ്വാഴ്ച ഓഹരി വില 20 ശതമാനം ഉയർന്നതോടെ മസ്​ക്​​ വൻ നേട്ടമുണ്ടാക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elon musk
Next Story