ട്വിറ്റർ ജീവനക്കാർക്ക് നൽകാനുള്ള പണം മസ്ക് തടഞ്ഞുവെച്ചേക്കുമെന്ന് റിപ്പോർട്ട്
text_fieldsലണ്ടൻ: ട്വിറ്റർ ജീവനക്കാർക്ക് നൽകാനുള്ള പണം ഇലോൺ മസ്ക് തടഞ്ഞുവെച്ചേക്കുമെന്ന് ആശങ്ക. 100 മില്യൺ ഡോളർ ജീവനക്കാർക്ക് നഷ്ടപരിഹാരമായി മസ്ക് നൽകേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ഇത് പണമായി നൽകാമെന്നും മസ്ക് സമ്മതിച്ചിട്ടുണ്ട്. എന്നാൽ, ഈ പണം നൽകാതെ ജീവനക്കാരെ മസ്ക് പിരിച്ചുവിടുമോയെന്ന ആശങ്കയാണ് ഉയർന്നിരിക്കുന്നത്.
നിലവിൽ വിവിധ കമ്പനികളിൽ നിന്നും ജീവനക്കാരെ മസ്ക് ട്വിറ്ററിൽ എത്തിച്ചിട്ടുണ്ട്. ടെസ്‍ല എൻജിനീയർമാരോട് ട്വിറ്ററിലെ പ്രൊഡക്ട് മാനേജർമാരുമായി കൂടിക്കാഴ്ച നടത്താനും മസ്ക് ആവശ്യപ്പെട്ടു. നേരത്തെ ടെസ്‍ല സോളാർ പാനൽ നിർമ്മിക്കുന്ന കമ്പനിയായ സോളാർ സിറ്റിയെ ഏറ്റെടുത്തപ്പോഴും നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടായിരുന്നു.
അതേസമയം, ട്വിറ്ററിൽ നിന്നും ഇറങ്ങുമ്പോൾ സി.ഇ.ഒ പരാഗ് അഗ്രവാളിന് 318 കോടി രൂപയെങ്കിലും ലഭിച്ചേക്കും.ട്വിറ്ററിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ നെഡ് സെഗലിന് 25.4 മില്യൺ ഡോളറും ലഭിക്കും. ചീഫ് ലീഗൽ ഓഫീസറായ വിജയ ഗാഡെക്ക് 12.5 മില്യൺ ഡോളറാണ് ലഭിക്കുക. ട്വിറ്ററിലെ ജീവനക്കാരുടെ കമ്പനിയിലെ ഓഹരി മൂല്യത്തിനനുസരിച്ചാണ് പണം ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

