ട്വിറ്ററിൽ കൂടുതൽ പിരിച്ചുവിടലിനൊരുങ്ങി മസ്ക്
text_fieldsവാഷിങ്ടൺ: ട്വിറ്ററിൽ കൂടുതൽ പിരിച്ചുവിടലിനൊരുങ്ങി ടെസ്‍ല സ്ഥാപകനും ഉടമയുമായ ഇലോൺ മസ്ക്. തിങ്കളാഴ്ച ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാവുമെന്നാണ് റിപ്പോർട്ട്. കമ്പനിയുടെ സെയിൽസ് വിഭാഗത്തിൽ നിന്നാണ് ഇക്കുറി ജീവനക്കാരെ ഒഴിവാക്കുന്നത്. നേരത്തെ ട്വിറ്ററിലെ എൻജിനീയർമാർ കൂട്ടത്തോടെ രാജിവെച്ചിരുന്നു.
തുടരണമെങ്കിൽ ജീവനക്കാരോട് ദീർഘ സമയം ജോലി ചെയ്യേണ്ടി വരുമെന്ന് മസ്ക് വ്യക്തമാക്കിയിരുന്നു. അല്ലെങ്കിൽ കമ്പനി വിട്ടുപോകണമെന്ന് നിർദേശം. എന്നാൽ, മസ്ക് പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ സാങ്കേതിക വിഭാഗത്തിൽ നിന്നും രാജിവെച്ച് പുറത്ത് പോയതോടെ ട്വിറ്ററിൽ പ്രതിസന്ധി ഉടലെടുത്തിരുന്നു.
അതേസമയം, ട്വിറ്ററിൽ വിദ്വേഷ ട്വീറ്റുകൾക്ക് സ്ഥാനമില്ലെന്നും മസ്ക് വ്യക്തമാക്കിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് എന്നാൽ ആ സ്വാതന്ത്ര്യം പ്രചരിപ്പിക്കുന്നതിന് കടിഞ്ഞാൺ ഉണ്ട്'-ഇതാണ് ട്വിറ്ററിന്റെ പുതിയ നയം എന്നാണ് പുതിയ മേധാവി ഇലോൺ മസ്ക് പറഞ്ഞിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

