ന്യൂഡൽഹി: എൽ.പി.ജി സിലിണ്ടിറിന് 50 രൂപ കൂട്ടാനുള്ള തീരുമാനം ഇൗ മാസമാണ് പുറത്ത് വന്നത്. വില വർധനവ് നിലവിൽ വന്നുവെങ്കിലും ഭൂരിഭാഗം ഉപയോക്താകൾക്കും സബ്സിഡി ലഭിക്കുമോയെന്ന കാര്യത്തിൽ ഇനിയും വ്യക്തതയായില്ല.
മെയ് മാസത്തിന് ശേഷം ഉപഭോക്താകൾക്ക് എൽ.പി.ജി സബ്സിഡി ലഭിച്ചിട്ടില്ല. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുറഞ്ഞതും ഇന്ത്യയിൽ എൽ.പി.ജി നിറക്കുന്നതിനുള്ള ചാർജുകൾ ഉയർന്നതുമാണ് സബ്സിഡി നിഷേധത്തിലേക്ക് നയിച്ചത്.
കഴിഞ്ഞ വർഷം ജൂണിൽ സബ്സിഡിയുള്ള എൽ.പി.ജി സിലിണ്ടറിെൻറ വില 497 രൂപയാണ്. 147 രൂപ സബ്സിഡിയായി ഉപഭോക്താകൾക്ക് നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഡിസംബറിൽ പുതിയ നിരക്ക് പ്രകാരം എൽ.പി.ജി സിലിണ്ടറുകൾ വാങ്ങുന്നവർക്ക് സബ്സിഡിക്ക് അർഹതയുണ്ടോയെന്ന് കേന്ദ്രസർക്കാർ ഇനിയും വ്യക്തമാക്കിയിട്ടില്ല.
ഇൗ സാമ്പത്തിക വർഷത്തിെൻറ ആദ്യത്തെ ആറ് മാസത്തിൽ കേന്ദ്രസർക്കാർ നൽകുന്ന എൽ.പി.ജി സബ്സിഡി തുകയിൽ വൻ കുറവ് രേഖപ്പെടുത്തിയിരുന്നു.