Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightശ്വാസകോശ...

ശ്വാസകോശ രോഗങ്ങൾക്കുള്ള മരുന്നുകളുടെ വില കൂട്ടണമെന്ന്​ കേന്ദ്രസർക്കാറിനോട്​​ സിപ്ല

text_fields
bookmark_border
ശ്വാസകോശ രോഗങ്ങൾക്കുള്ള മരുന്നുകളുടെ വില കൂട്ടണമെന്ന്​ കേന്ദ്രസർക്കാറിനോട്​​ സിപ്ല
cancel

ന്യൂഡൽഹി: ആസ്​തമ, ശ്വാസകോശ രോഗങ്ങൾ എന്നിവക്കുള്ള മരുന്നുകളുടെ വില വർധിപ്പിക്കണമെന്ന്​ കേന്ദ്രസർക്കാറിനോട്​ ആവശ്യപ്പെട്ട്​ സിപ്ല. ഉൽപാദന ചെലവിൽ 300 ശതമാനം വർധനയുണ്ടായെന്നും അതിനാൽ വില വർധിപ്പിക്കണമെന്നുമാണ്​ സിപ്ലയുടെ ആവശ്യം.

ഡിപ്പാർട്ട്​മെന്‍റ്​ ഓഫ്​ ഫാർമസ്യൂട്ടിക്കൽസ്​, മിനിസ്​ട്രി ഓഫ്​ കെമിക്കൽസ്​ ആൻഡ്​ ഫെർട്ടിലൈസറിന്​ കീഴിൽ വരുന്ന നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ്​ അതോറിറ്റിക്കാണ്​ സിപ്ല ഇക്കാര്യം ആവശ്യപ്പെട്ട്​ കത്തയച്ചിരിക്കുന്നത്​. ശ്വാസകോശ രോഗങ്ങൾക്കുപയോഗിക്കുന്ന മരുന്നുകളുടെ വില വർധിപ്പിക്കണമെന്നാണ്​ സിപ്ലയുടെ ആവശ്യം. ഈ മരുന്ന്​ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്രൊപ്പെലന്‍റ്​ പി 227ന്‍റെ വില വർധിച്ചതിനാലാണ്​ ഇത്തരമൊരു ആവശ്യം ഉന്നയിച്ചതെന്നും സിപ്ല കത്തിൽ വ്യക്​തമാക്കിയിട്ടുണ്ട്​.

മരുന്ന്​ നിർമ്മാണ ചെലവിൽ 300 ശതമാനം വർധനയുണ്ടായിട്ടുണ്ടെന്ന്​ കത്തിൽ സിപ്ല ചൂണ്ടിക്കാട്ടുന്നു. അതേസമയം, സിപ്ലയുടെ കത്തിനെ കുറിച്ച്​ കേന്ദ്രസർക്കാറിന്‍റെ ഔദ്യോഗിക പ്രതികരണം പുറത്ത്​ വന്നിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cipla
News Summary - Cipla urges govt to increase prices of medicines for lung diseases
Next Story