Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightവാക്​സിൻ...

വാക്​സിൻ വികസിപ്പിച്ചെന്ന്​ പ്രഖ്യാപനം; ചൈനീസ് മരുന്ന്​​ കമ്പനി ഉടമ അതിസമ്പന്നനായി

text_fields
bookmark_border
വാക്​സിൻ വികസിപ്പിച്ചെന്ന്​ പ്രഖ്യാപനം; ചൈനീസ് മരുന്ന്​​ കമ്പനി ഉടമ അതിസമ്പന്നനായി
cancel

ബീജിങ്​: തങ്ങളുടെ കോവിഡ്​ പ്രതിരോധ വാക്​സി​െൻറ രണ്ടാം ഘട്ട ക്ലിനിക്കൽ പരീക്ഷണം വിജയകരമായി പൂർത്തിയായെന്നും മനുഷ്യരിൽ ​പരീക്ഷിക്കാൻ അധികൃതരുടെ അംഗീകാരം ലഭിച്ചെന്നും പ്രഖ്യാപിച്ചതിന്​ പിന്നാലെ ഒരു ചൈനീസ് ബയോ-ടെക് കമ്പനി ചരിത്രം സൃഷ്​ടിച്ചിരിക്കുകയാണ്​. ചോങ്കിങ്​ ഷിഫെ എന്ന ബയോളജിക്കല്‍ പ്രൊഡക്ട്‌സ് കമ്പനിയുടെ ഒാഹരി വില ഇൗ വർഷം 256 ശതമാനമാണ്​​ ഉയർന്നത്​​. അതോടെ ചെയർമാനായ ജിയാങ് റെന്‍ഷെങ് ലോക സമ്പന്നരുടെ പട്ടികയിൽ ബഹുദൂരം മുന്നിലേക്ക്​ കുതിക്കുകയും ചെയ്​തു. നിലവിൽ ചൈനയിലെ ഏറ്റവും സമ്പന്നരായ പത്ത്​ പേരുടെ ലിസ്റ്റിലേക്കുള്ള കുതിപ്പിലാണ്​ ഇദ്ദേഹം.

കമ്പനിയുടെ 56 ശതമാനം ഉടമസ്ഥത ജിയാങ്ങി​െൻറ കൈവശമാണ്. ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍ സൂചിക പ്രകാരം, 66 കാരനായ ജിയാങ്ങി​െൻറ സമ്പാദ്യം 19.3 ബില്യണ്‍ ഡോളറായി ഉയർന്നു. ജൂലൈയില്‍ മാത്രം ആസ്തി വർധിച്ചത്​ ഇരട്ടിയോളം. ഈ വര്‍ഷം മാത്രം 14.3 ബില്യണ്‍ ഡോളറാണ് നേട്ടം. ജൂണ്‍ അവസാനമായിരുന്നു വാക്സിന്‍ ക്ലിനിക്കല്‍ - ഹ്യൂമൺ ടെസ്റ്റിന്​ ചൈനയുടെ ഡ്രഗ്​ റെഗുലേറ്ററിയുടെ അംഗീകാരം ലഭിച്ചതായി കമ്പനി വെളിപ്പെടുത്തിയത്​. ഇത്​ ആഗോളതലത്തിൽ വാർത്തയാവുകയും ചെയ്​തിരുന്നു. ഇതിന്​ പിന്നാലെ ചോങ്കിങ്​ ഷിഫെയുടെ ഓഹരി വിലക്ക്​ 80 ശതമാനം ഉയര്‍ച്ചയാണുണ്ടായത്​.

കമ്പനിയിലൂടെ മറ്റൊരാൾ കൂടി ശതകോടീശ്വരനായിട്ടുണ്ട്​. 8 ശതമാനം ഒാഹരിയുള്ള മുൻ ഡയറക്​ടറായ വു ഗ്വാൻജിയാങ്​ കോവിഡ്​ കാലത്ത്​ ത​െൻറ സമ്പാദ്യം ഇരട്ടിയാക്കി വർധിപ്പിച്ചു (4.5 ബില്യൺ ഡോളർ). 2015ലായിരുന്നു അദ്ദേഹം ചോങ്കിങ്​ ഷിഫെ ഡയറക്​ടർ സ്ഥാനം രാജിവെച്ചത്​.

അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളാണ്​ നിലവിൽ വാക്​സിൻ വികസിപ്പിക്കുന്നതിന്​ തിരക്കുപിടിച്ച രീതിയിൽ പ്രവർത്തനം നടത്തുന്നത്​. കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന്​ മുമ്പായി വാക്​സിൻ വിപണയിലെത്തിക്കുമെന്ന്​ അവകാശവാദമുന്നയിച്ചിരുന്നു. ലോകത്തെ ആദ്യത്തെ വാക്​സിൻ തങ്ങളുടേതായിരിക്കുമെന്ന്​ റഷ്യയും അവകാശപ്പെടുകയുണ്ടായി. അതേസമയം, ആദ്യം കണ്ടെത്തുന്ന വാക്​സിൻ ഫലപ്രദമായേക്കില്ലെന്നാണ്​ ലോകസമ്പന്നനായ ബിൽഗേറ്റ്​സി​െൻറ അഭിപ്രായം. ഏറ്റവും മികച്ച വാക്​സിന്​ വേണ്ടി ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന്​ അദ്ദേഹം ബ്ലൂംബർഗിന്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid vaccinechinese vaccine​Covid 19
News Summary - Chinese Vaccine Maker Has World's Fastest Growing Fortune
Next Story