Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightവഴിവിട്ട ഡിസ്​കൗണ്ട്...

വഴിവിട്ട ഡിസ്​കൗണ്ട് നൽകിയ കേസിൽ ഫ്ലിപ്​കാർട്ടിനും ആമസോണിനും തിരിച്ചടി; അന്വേഷണം റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ നൽകിയ ഹരജി തള്ളി

text_fields
bookmark_border
വഴിവിട്ട ഡിസ്​കൗണ്ട് നൽകിയ കേസിൽ ഫ്ലിപ്​കാർട്ടിനും ആമസോണിനും തിരിച്ചടി; അന്വേഷണം റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ നൽകിയ ഹരജി തള്ളി
cancel

ബംഗളൂരു: കോംപറ്റീഷൻ കമ്മീഷൻ ഒാഫ്​ ഇന്ത്യ(സി.സി.​െഎ)യുടെ അന്വേഷണ ഉത്തരവിനെതിരെ ഇ-കോമേഴ്​സ്​ ഭീമന്മാരായ ആമസോണും ഫ്ലിപ്​കാർട്ടും നൽകിയ ഹരജി കർണാടക ഹൈക്കോടതിയിലെ ഡിവിഷൻ ബെഞ്ചും തള്ളി. ജസ്​റ്റിസ്​ പി.എസ്​. ദിനേശ്​ കുമാർ അധ്യക്ഷനായ സിംഗിൾ ബെഞ്ച്​ ജൂൺ 11ന്​ ഹരജി തള്ളിയതിനെ ചോദ്യം ചെയ്​ത്​ ഇ-കോമേഴ്​സ് കമ്പനികൾ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

സ്​മാർട്ട്​ഫോൺ നിർമാതാക്കളുമായി ആമസോൺ കരാറിലേർപ്പെട്ടതി​െൻറ വിശദാംശം അവർ സമർപ്പിച്ച റിട്ട്​ ഹരജിയിൽത്തന്നെയുണ്ടെന്നും ഇത്​ ചില വിൽപനക്കാരുമായുള്ള ധാരണയാണ്​ വെളിപ്പെടുത്തുന്നതെന്നും സി.സി.​െഎക്കുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ മാധവി ദിവാൻ വാദിച്ചു. ഒളിച്ചുവെക്കാനൊന്നുമില്ലെങ്കിൽ പിന്നെ അന്വേഷണത്തെ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആമസോണും ഫ്ലിപ്​കാർട്ടും ഒാൺലൈൻ പ്ലാറ്റ്​ഫോമിൽ ചില വിൽപനക്കാർക്ക്​ മാത്രം പ്രത്യേക പരിഗണനയും വൻ ഡിസ്​കൗണ്ടും നൽകുന്നതായും ഇത്​ മറ്റു പല കച്ചവടക്കാരെയും ദോഷകരമായി ബാധിച്ചെന്നും ചൂണ്ടിക്കാട്ടി ഡൽഹിയിലെ ​െചറുകിട- ഇടത്തരം വ്യാപാരികളുടെ കൂട്ടായ്​മയായ ഡൽഹി വ്യാപാർ മഹാസംഘ്​ (ഡി.വി.എം) പരാതിയുമായി 2019 ഒക്​ടോബറിൽ കോംപറ്റീഷൻ കമ്മീഷനെ സമീപിച്ചിരുന്നു. സ്​മാർട്ട്​ഫോൺ വിൽപനയുമായി ബന്ധപ്പെട്ടാണ്​ പ്രധാനമായും പരാതിയുയർന്നത്​.

വൻകിടക്കാർ ഒാഫറുകളും ഡിസ്​കൗണ്ടുകളും നൽകി വിപണി പിടിക്കുകയാ​െണന്നും ചെറുകിടക്കാരെ പുറംതള്ളാനുള്ള അജണ്ട ഇതിന്​ പിന്നിലുണ്ടെന്നും നിരീക്ഷിച്ച കോംപറ്റീഷൻ കമ്മീഷൻ, വ്യാപാരികളുടെ പരാതിയിൽ കഴിഞ്ഞ വർഷം ജനുവരി 13ന്​ ആമസോണിനും ഫ്ലിപ്​കാർട്ടിനുമെതിരെ അന്വേഷണത്തിന്​ ഉത്തരവിട്ടു. ഇതോടെ കമ്പനികൾ കർണാടക ഹൈക്കോടതിയെ സമീപിച്ചു. ഇൗ ഹരജിയിൽ കഴിഞ്ഞവർഷം ഫെബ്രുവരി 14ന്​ ഹൈക്കോടതി താൽക്കാലിക സ്​റ്റേ ഉത്തരവ്​ പുറപ്പെടുവിച്ചു.

സി.സി.​െഎ സുപ്രീംകോടതിയെ സമീപി​െച്ചങ്കിലും കഴിഞ്ഞ ഒക്​ടോബറിൽ ഹരജി മടക്കിയ പരമോന്നത കോടതി, ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിച്ചു. ഫോറിൻ എക്​സ്​ചേഞ്ച്​ മാനേജ്​മെൻറ്​ ആക്​ട്​ (ഫെമ) ലംഘനത്തി​െൻറ പേരിൽ ആമസോണിനും ഫ്ലിപ്​കാർട്ടിനുമെതിരെ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ (ഇ.ഡി) അന്വേഷണം നടക്കുന്നുണ്ട്​. സമാന്തര അന്വേഷണം സി.സി.​െഎയുടെ ഡയറക്​ടർ ജനറലിനും നടത്താമെന്ന്​ സിംഗിൾ ബെഞ്ച്​ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FlipkartAmazon
News Summary - CCI enquiry against Amazon, Flipkart cannot be crushed at initial stage: Karnataka HC
Next Story