Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightനികുതി നിയമം: 100 കോടി...

നികുതി നിയമം: 100 കോടി ഡോളർ സ്വീകരിച്ച്​ ഇന്ത്യക്കെതിരായ കേസുകൾ പിൻവലിക്കാൻ​ കെയേൺ

text_fields
bookmark_border
നികുതി നിയമം: 100 കോടി ഡോളർ സ്വീകരിച്ച്​ ഇന്ത്യക്കെതിരായ കേസുകൾ പിൻവലിക്കാൻ​ കെയേൺ
cancel

ന്യൂഡൽഹി: നികുതി നിയമത്തി​െൻറ പേരിൽ​ ഈടാക്കിയതിന്​​ നഷ്​ട പരിഹാരമായി ഫ്രാൻസിലും യു.എസിലുമുള്ള ഇന്ത്യൻ ആസ്​തികൾ കണ്ടുകെട്ടാനാവശ്യപ്പെട്ട്​ നൽകിയ കേസുകൾ പിൻവലിക്കാൻ സന്നദ്ധത അറിയിച്ച്​ ബ്രിട്ടീഷ്​ കമ്പനി കെയേൺ എനർജി. ഈടാക്കിയ തുകയായ 100 കോടി ഡോളർ (7,343 കോടി ​രൂപ) നൽകാമെന്ന്​ ഇന്ത്യ ഉറപ്പുനൽകിയ സാഹചര്യത്തിലാണ്​ പ്രഖ്യാപനം. തുക കൈമാറി ദിവസങ്ങൾക്കകം കേസുകൾ പിൻവലിക്കുന്ന്​ കമ്പനി സി.ഇ.ഒ സൈമൺ തോംസൺ പറഞ്ഞു.

2012ൽ നടപ്പാക്കിയ പൂർവകാല പ്രാബല്യമുള്ള നിയമപ്രകാരം ഉടമകൾ മാറിയാലും ഇന്ത്യയിലെ ആസ്​തികൾക്ക്​ 50 വർഷം മുമ്പുവരെയുള്ള നികുതി ഈടാക്കാം. ഇന്ത്യയെ നിക്ഷേപ സൗഹൃദ രാജ്യമാക്കുന്നതിന്​ തടസ്സമാകുന്നുവെന്നു പറഞ്ഞ്​ കഴിഞ്ഞ മാസം ഈ നികുതി നിയമം സർക്കാർ റദ്ദാക്കിയിരുന്നു. പ്രമുഖ ടെലികോം കമ്പനി വോഡഫോൺ, ഫാർമസ്യൂട്ടിക്കൽസ്​ സ്​ഥാപനമായ സനോഫി, ഊർജ മേഖലയിലെ കെയേൺസ്​ ഉൾപ്പെടെ വൻകിടക്കാർ ഈയിനത്തിൽ നൽകാനുള്ള 1.1 ലക്ഷം കോടി രൂപ വേണ്ടെന്നുവെക്കാനും നേരത്തേ ഈടാക്കിയ 8,100 കോടി രൂപ മടക്കി നൽകാനും ഇന്ത്യ തീരുമാനിച്ചു. മടക്കിനൽകാനുള്ള 7,900 കോടി ​രൂപയും കെയേൺസിനാണ്​. എല്ലാ കേസുകളും പിൻവലിക്കാമെങ്കിൽ മാത്രമേ തുക നൽകൂ എന്ന്​ ഇന്ത്യ അറിയിച്ചിരുന്നു. ഇതിന്​ മറുപടിയിലാണ്​ കെയേൺസ്​ സി.ഇ.ഒയുടെ പ്രതികരണം.

നികുതി നിയമത്തി​െൻറ പേരിൽ ഇൗടാക്കിയ തുക തിരിച്ചുപിടിക്കാൻ ഫ്രാൻസിലെ നയതന്ത്ര കാര്യാലയത്ത​ി​െൻറ ഭാഗമായ അപ്പാർട്ട്​മെൻറുകൾ, യു.എസിലുള്ള എയർ ഇന്ത്യ വിമാനങ്ങൾ എന്നിവ പിടിച്ചെടുത്ത്​ പണം ഈടാക്കണമെന്നായിരുന്നു കെയേൺസി​െൻറ ആവശ്യം. ഇന്ത്യ തിരിച്ചുനൽക​ുന്ന 100 കോടി ഡോളറിൽ 70 കോടിയും ഓഹരി ഉടമകൾക്ക്​ നൽകുമെന്നും കമ്പനി വ്യക്​തമാക്കിയിട്ടുണ്ട്​.

2012ൽ നടപ്പാക്കിയ നികുതി നിയമപ്രകാരം 17 രാജ്യാന്തര കമ്പനികളിൽനിന്ന്​ 1.10 ലക്ഷം കോടി രൂപ ഈടാക്കാനായിരുന്നു തീരുമാനം. ഇതിനെതിരെ കെയേൺ നൽകിയ കേസിൽ അന്താരാഷ്​ട്ര മധ്യസ്​ഥ ട്രൈബ്യൂണൽ സർക്കാറിന്​ എതിരായ വിധി പുറപ്പെടുവിച്ചു. തുടക്കത്തിൽ തുക തിരിച്ചുനൽകാൻ സർക്കാർ വിസമ്മതിച്ചെങ്കിലും കമ്പനി കോടതികളെ സമീപിച്ച്​ വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ ആസ്​തികൾ കണ്ടുകെട്ടാനാവശ്യപ്പെട്ടു. ഇതിനൊടുവിലാണ്​ പുതിയ നീക്കം. എല്ലാ കേസുകളും പിൻവലിക്കാമെന്ന്​ കെയേൺ ഉറപ്പുനൽകിയിട്ടുണ്ട്​. ഇന്ത്യയിൽ കരയിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപം കണ്ടെത്തിയ കമ്പനിയാണ്​ കെയേൺ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cairn Energy
News Summary - Cairn accepts $1 billion refund offer
Next Story