Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_right11,940.1 കോടി; കോവിഡ്​...

11,940.1 കോടി; കോവിഡ്​ പ്രതിസന്ധിക്കിടയിലും കൊള്ളലാഭമുണ്ടാക്കി എണ്ണകമ്പനി

text_fields
bookmark_border
11,940.1 കോടി; കോവിഡ്​ പ്രതിസന്ധിക്കിടയിലും കൊള്ളലാഭമുണ്ടാക്കി എണ്ണകമ്പനി
cancel

ന്യൂഡൽഹി: കോവിഡ്​ പ്രതിസന്ധിക്കിടയിലും വലിയ ലാഭമുണ്ടാക്കി പൊതുമേഖല എണ്ണ കമ്പനിയായ ബി.പി.സി.എൽ. മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിന്‍റെ നാലാം പാദത്തിലാണ്​ ബി.പി.എസ്​.എൽ വലിയ ലാഭമുണ്ടാക്കിയത്​. നാലാം പാദത്തിൽ 11,940.1 കോടിയാണ്​ കമ്പനിയുടെ അറ്റാദായം. ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 2,777.6 കോടിയായിരുന്നു ​കമ്പനിയുടെ അറ്റാദായം.

ലാഭത്തിൽ നാലിരട്ടി വർധനയാണ്​ ലാഭത്തിലുണ്ടായത്​. ആകെ വരുമാനം 6,992.9 കോടി വർധിച്ച്​ 98,755.62 കോടിയായി. 14.1 ശതമാനത്തിന്‍റെ വർധനയാണ്​ വരുമാനത്തിൽ ഉണ്ടായത്​. ഓഹരിയൊന്നിന്​ 58 രൂപ ഡിവിഡന്‍റ്​ നൽകുമെന്നും ബി.പി.സി.എൽ അറിയിച്ചു.

ഇന്ത്യൻ റീടെയിൽ വിപണിയിൽ സാന്നിധ്യം വർധിപ്പിക്കാൻ സാധിച്ചത്​ ബി.പി.സി.എല്ലിന്​ ഗുണകരമായി. ഇതിൻൊപ്പം ഇന്ധനവിലയിലുണ്ടായ വർധനവും കമ്പനിയുടെ പ്രകടനത്തിൽ നിർണായകമായെന്നാണ്​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BPCL
News Summary - BPCL Profit in fourth quarter
Next Story