Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_right900 ജീവനക്കാരെ...

900 ജീവനക്കാരെ പിരിച്ചു വിട്ടതിന്​ പിന്നാലെ കമ്പനിയിൽ നിന്നും അവധിയെടുത്ത്​ വിശാൽ ഗാർഗ്​

text_fields
bookmark_border
900 ജീവനക്കാരെ പിരിച്ചു വിട്ടതിന്​ പിന്നാലെ കമ്പനിയിൽ നിന്നും അവധിയെടുത്ത്​ വിശാൽ ഗാർഗ്​
cancel

വാഷിങ്​ടൺ: ബെറ്റർ ഡോട്ട്​​ കോം സി.ഇ.ഒ വിശാൽ ഗാർഗ്​ കമ്പനിയിൽ നിന്നും അവധിയെടുത്തു. ജീവനക്കാർക്ക്​ അയച്ച കത്തിലാണ്​ താൻ കമ്പനിയിൽ നിന്നും താൽക്കാലികമായി വിട്ടുനിൽക്കുകയാണെന്ന്​ ഗാർഗ്​ അറിയിച്ചത്​. കഴിഞ്ഞയാഴ്ച സൂം മീറ്റിങ്ങിലൂടെ 900 പേരെ ഗാർഗ്​ ബെറ്റർ ഡോട്ട്​​​ കോമിൽ നിന്നും പിരിച്ചുവിട്ടത്​ വലിയ വാർത്തയായിരുന്നു. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ നിന്നുൾപ്പടെ വിമർശനം ശക്​തമായതോടെ സംഭവത്തിൽ മാപ്പ്​ പറഞ്ഞിരുന്നു.

ചീഫ്​ ഫിനാൻഷ്യൽ ഓഫീസർ കെവിൻ റയാനാണ്​ കമ്പനിയുടെ താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്​. ബോർഡി​ന്​ മുമ്പാകെ കെവിൻ റയാൻ കമ്പനിയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കും. അതേസമയം, ഗാർഗിന്‍റെ അവധി സംബന്ധിച്ച റോയി​േ​ട്ടഴ്​സ്​ ചോദ്യത്തോട്​ അടിയന്തരമായി പ്രതികരിക്കാൻ ബെറ്റർ ഡോട്ട്​​ കോം തയാറായിട്ടില്ല.

മോശം പ്രകടനം മൂലമാണ്​ ജീവനക്കാരെ പിരിച്ചു വിട്ടതെന്നായിരുന്നു വിശാൽ ഗാർഗിന്‍റെ വിശദീകരണം. 2016ലാണ്​ ബെറ്റർ ഡോട്ട്​​​ കോമിന്​ തുടക്കം കുറിക്കുന്നത്​. ഇൻഷൂറൻസ്, റിയൽ എസ്​റ്റേറ്റ്​ മേഖലയിലാണ്​​ പ്രധാനമായും ബെറ്റർ ഡോട്ട്​​​ കോം പ്രവർത്തിക്കുന്നത്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Better.com
News Summary - Better.com CEO taking time off with immediate effect- Vice
Next Story